
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സറ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതും താരത്തിന് ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറി. വെള്ളിത്തിരയിലെ പോല തന്നെ സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് വീഡിയോകളുമായി എത്താറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്.

വര്‍ഷങ്ങള്‍ ശേഷം ഞാന്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് താരം വീഡിയോയ്ക്ക് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. താരത്തിന്റെ പുതിയ വീഡിന്റെ പണി നടക്കുന്നത് കാരണം, കുടുംബം നിലവില്‍ വേറൊരു വീട്ടില്‍ ആണ് താമസിക്കുന്നത് എന്നും ആ വീട്ടിലേക്കുളഅള വഴി തനിക്ക് അറിയില്ലെന്നും ശ്രീവിദ്യ വീഡിയോയില്‍ പറയുന്നു. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം നടി അച്ഛനെ കാണാന്‍ പോയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

ഇത് അച്ഛനും വലിയൊരു സര്‍പ്രൈസ് തന്നെയായിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ താരം രാത്രി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ശേഷം പിറ്റേ ദിവസമാണ് അച്ഛനെ കാണാന്‍ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോയത്. കൊച്ചിയില്‍ നിന്ന് തുടങ്ങിയ യാത്ര മുതല്‍ അച്ഛനെ കാണുന്നത് വരെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

മുടിയെല്ലാം മുറിച്ച് പുതിയ ലുക്കില്‍ എത്തിയ ശ്രീവിദ്യയെ കണ്ടപ്പോള്‍ അച്ഛന് ആദ്യം ഒട്ടും മനസ്സിലായില്ല എന്നതാണ് വസ്തുത. പിന്നീട് മുത്തേ.. എന്ന് വിളിച്ച് നടിയെ ചേര്‍ത്തു പിടിക്കുന്നതും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതും എല്ലാമാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.











