
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ട്രാൻസ്ജെൻഡർ ശ്രുതി സിത്താര. പ്രണയ ബന്ധങ്ങളില്‍ തളച്ചിടാനുള്ളതല്ല ശ്രുതിയുടെ പ്രണയവും ജീവിതവും എന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ്. മോഡലിങ് രംഗത്ത് നിന്ന് ശ്രുതി സിത്താര വീണ്ടും ചുവട് മാറ്റുന്നു, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോര്‍പറേറ്റ് കമ്പനിയില്‍ ജോലിയില്‍ കയറിയ സന്തോഷം പങ്കിടുകയാണ് താരം. പ്രിയപ്പെട്ടവരെ, ജീവിതത്തിലെ പുതിയ ഘട്ടം ഇവിടെ, ബെംഗലൂരുവില്‍ ആരംഭിയ്ക്കുന്നു. നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും ഒരു കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു, എച്ച് പി യില്‍ ജോയിന്‍ ചെയ്ത സന്തോഷ വാര്‍ത്ത നിങ്ങളെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഊഷ്മളമായ സ്വീകരണം നല്കിയ എച്ച് പിയ്ക്ക് നന്ദി’ എന്നാണ് ശ്രുതി സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി പേര് ശ്രുതി സിതാരയുടെ പോസ്റ്റിനു താഴെ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നുണ്ട്. ബിഗ്ഗ്ബോസ് താരം നാദിറ മെഹ്റിന്, ലെസ്ബിയൻ കപ്പിൾസായ ആദില നൂറ തുടങ്ങിയവരും ആശംസകൾ നേരുന്നുണ്ട്. അതേസമയം ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് ശ്രുതി സിത്താര. ആണുടലില്‍ നിന്ന് പൂര്‍ണമായും ഒരു സ്ത്രീയാവാനുള്ള ശ്രുതിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രവീണ്‍ എന്ന ആണ്കുട്ടിയില് നിന്നാണ് ഇന്ന് കാണുന്ന ശ്രുതിയ സിത്താരയുടെ യാത്ര ആരംഭിച്ചത്.

പഠനത്തിലും കലയിലും എല്ലാം കഴിവ് തെളിയിച്ച പ്രവീണ്‍ തന്നിലെ സ്ത്രീയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മോഡലിങിനോടും അഭിനയത്തോടും ഒക്കെയാണ് ശ്രുതിയ്ക്ക് താത്പര്യം. ആഗ്രഹിച്ചതുപോലൊരു സ്ത്രീ ആയതിന് ശേഷം മോഡലിങില്‍ സജീവമായ ശ്രുതി സിത്താര 2021 ൽ മിസ് ഗ്ലോബല്‍ ട്രാന്‍സ് ഇന്ത്യ പട്ടം ചൂടിയ വ്യക്തി കൂടിയാണ്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഭരതനാട്യത്തിലുള്ള ശ്രുതിയുടെ അരങ്ങേറ്റം കഴിഞ്ഞത്. അതും ജീവിതത്തിലെ വലിയ മൈല്‍സ്റ്റോണ്‍ ആണ് എന്ന് ശ്രുതി പറഞ്ഞിരുന്നു. ഇപ്പോള്‍ കോര്‍പറേറ്റ് കമ്പനിയിലേക്ക് കയറിയതും തോല്‍വി സമ്മതിക്കാത്ത ശ്രുതിയുടെ മറ്റൊരു ജയമെന്നാണ് ആരാധകർ പറയുന്നത്. ജീവിതത്തിൽ ഒരുപാട് അവഗണനകള്‍ നേരിട്ടു എന്ന് മുൻപൊരിക്കൽ ശ്രുതി പറഞ്ഞിട്ടുണ്ട്. അന്ന് അവഗണിച്ചവരും അകറ്റി നിര്‍ത്തിയവരും ഇന്ന് ശ്രുതിയിലൂടെ അഭിമാനം കൊള്ളുകയാണ് എന്നും എല്ലായിടത്തുനിന്നും പ്രോത്സാഹനവും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട് എന്നും അവഗണനകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് താന്‍ മുന്നോട്ടുപോകുന്നത് എന്നും മുൻപൊരിക്കൽ ശ്രുതി പറഞ്ഞിരുന്നു. മോഡലിങ്ങിൽ താത്പര്യം ഉണ്ടെങ്കിലും തന്റെ പാഷൻ അഭിനയം ആണെന്ന് പലപ്പോഴും ശ്രുതി പറഞ്ഞിട്ടുണ്ട്. മാത്രമല്ല ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ താരം അഭിനയിച്ചിട്ടുമുണ്ട്. അതേസമയം കേരളത്തില്‍ ഏറെ ചര്‍ച്ചയായ പ്രണയ ബന്ധമായിരുന്നു ട്രാന്‍സ് വ്യക്തികളായ ശ്രുതി സിത്താരയുടെയും ദയ ഗായത്രിയുടെയും.

ഏറെ അഭിമാനത്തോടെ ഇരുവരും വെളിപ്പെടുത്തിയ പ്രണയ ബന്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സമീപ കാലത്താണ് ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്ന് രണ്ട് പേരും അറിയിച്ചത്. തന്റെ മുൻ ബന്ധത്തിൽ നിന്ന് ഇതുവരെ കര കയറിയിട്ടില്ലയെന്നു ദയയും താനും സെപറേറ്റഡ് ആയിട്ട് കുറച്ച് നാളായി എന്നും ദയ ഇപ്പോൾ വേറൊരു റിലേഷൻഷിപ്പുമായി സന്തോഷകരമായി പോകുന്നുവെന്നും ദയയുടെ റിലേഷൻഷിപ്പിൽ നിന്ന് താൻ മൂവ് ഓൺ ചെയ്ത് കഴിഞ്ഞുവെന്നും മുൻപൊരു അഭിമുഖത്തിൽ ശ്രുതി സിതാര വ്യക്തമാക്കിയിരുന്നു. റിലേഷൻഷിപ്പിലായാൽ അതാണ് ലോകമെന്ന് പറഞ്ഞ് താനിരിക്കുമെന്നും അങ്ങനെയുള്ള താൻ ഒരു റിലേഷൻഷിപ്പിലേക്ക് പോയാൽ ഭാവി അവിടെ കളയേണ്ടി വരുമെന്നും ശ്രുതി സിത്താര പറഞ്ഞിരുന്നു. മാത്രമല്ല വേര്‍പിരിഞ്ഞുവെങ്കിലും എക്കാലവും നല്ല സുഹൃത്തുക്കള്‍ തന്നെയായിരിക്കുമെന്ന് ദയ ഗായത്രിയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതിന് ശേഷം ശ്രുതി സിദ്ധുവുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നുവെങ്കിലും അത് ഗോസിപ്പുകളായി തന്നെ അവശേഷിക്കുകയാണ്.











