എന്റെ നോട്ടം എല്ലാവർക്കും പേടിയാണ്! പലർക്കും എന്നെ സിനിമയിലേക്ക് അഭിനയിപ്പിക്കാൻ വിളിക്കാൻ മടിയാണ് ;സുരേഷ് കൃഷ്ണ 

കരുമാടി കുട്ടൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടൻ ആണ് സുരേഷ് കൃഷ്ണ, ഇപ്പോൾ തന്റെ ലുക്ക് കാണുമ്പൊൾ എല്ലാവർക്കും പേടിയാണെന്നും, തനിക്ക് ഒരുപാട് സിനിമകൾ അതിന്റെ പേരിൽ നഷ്ട്ടപെട്ടിട്ടുണ്ടെന്നും പറയുകയാണ് നടൻ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. തന്റെ പെരുമാറ്റം എങ്ങനെ ആയിരിക്കും എന്നാണ് പലരുടെയും സംശയം, എന്റെ നോട്ടം കാണുമ്പൊൾ പലർക്കും പേടിയെന്ന പറഞ്ഞിട്ടുണ്ട്.

അതിന്റെ പേരിൽ എന്നെ ആരും സിനിമയിലേക്ക് വിളിച്ചിട്ടില്ല, താൻ വളരെ സീരിയസ് ആയ ആളാണെന്നാണ് എല്ലാവരും സംശയം പ്രകടിപ്പിക്കുന്നത്. പലരും പറയുന്നത് ചേട്ടാ താങ്കളെ സിനിമയിലേക്ക് വിളിക്കാൻ പേടിയാണെന്നാണ്, എന്നാൽ അതെ ആളുകൾ സിനിമ തുടങ്ങി ഒരാഴ്ച്ച കഴിയുമ്പോൾ എന്റെ ചേട്ടാ ചേട്ടൻ ഇങ്ങനെ ആയിരുന്നോ എന്നാണ്. എനിക്ക് തോന്നുന്നു എന്റെ ബോഡി ലാംഗ്വേജ് കാരണം ആയിരിക്കും പലർക്കും അങ്ങനെ തോന്നുന്നത്

ഞാൻ അങ്ങനെ ഒരുപാട് സംസാരിക്കുന്ന ആളല്ല. എന്നാൽ ഒരു സംസാര പ്രിയനുമാണ്. ഒരു സൗഹൃദയ വലയത്തിനുള്ളിൽ ഒരുപാട് സംസാരിക്കുന്ന ആൾ. പുറത്തിറങ്ങിയാൽ ഞാൻ ആരെയും നോക്കുന്നില്ല എന്നാണ് പരാതി കാരണം ഞാൻ നോക്കിയിട്ട് അവർ പേടിച്ചാലോ എന്ന് കരുതിയാണ്. അവർ ചിലപ്പോൾ പറയും അവന്റെ നോട്ടം അത്ര ശരിയല്ലെന്ന്. അവൻ വലിയ ജാഡക്കാരൻ ആണെന്ന്, എനിക്ക് ജാഡ ആയതുകൊണ്ടല്ലാ , എല്ലാവരും ഭയത്തോടെ നോക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് സുരേഷ് കൃഷ്ണ പറയുന്നു