വലിയ സ്വീകാര്യത ഇല്ലാതെ തെരി റീമേക് ചിത്രം ബേബി ജോൺ

Varun Dhawan Movie Baby John
Varun Dhawan Movie Baby John

കീര്‍ത്തി സുരേഷ് നായികയായി വന്ന വരുൺ ധവാൻ ചിത്രമാണ് ബേബി ജോണ്‍.വിജയ് നായകനായി വന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തേരി .സാമന്തയുടെ പ്രകടനം തേരിയിൽ വ്യത്യസ്തമായി നിന്നിരുന്നു .ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്‍തിരിക്കുന്നത്. ബേബി ജോണ്‍ ഇന്ത്യയില്‍ 19.65 കോടി രൂപയാണ് നെറ്റ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .

സംവിധായകൻ കലീസിന്റെ ബേബി ജോണിന്റെ കളക്ഷനില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ബേബി ജോൺ ലെ ഹിറ്റ് ഗാനങ്ങളും റിലീസ് ചെയ്തിരുന്നു . വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. വിജയ്‍യുടെ വിജയ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് കാലിടറുകയാണെന്നാണ് റിപ്പോര്‍ട്ട്. അറ്റ്‍ലി ആണ് തെരി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്.

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.