അനിയത്തിപ്രാവിൽ നിന്നും കിട്ടിയ പ്രതിഫലം എന്നെ അത്ഭുതപ്പെടുത്തി, അനുഭവം പങ്ക് വെച്ച് കുഞ്ചാക്കോ ബോബൻ

Kunchacko-Boban001
Kunchacko-Boban001

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.ഒട്ടും താല്‍പര്യമില്ലാതെയായിരുന്നു സിനിമയിലെത്തിയത്.

 

നായകനായി തന്നെ സ്വീകരിക്കുമെന്ന് ഒട്ടും കരുതിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു സമയത്ത് ഉദയ സ്റ്റുഡിയോ എന്ന ബാനര്‍ വേണ്ടെന്ന് പോലും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോഴാണ് ആ ബാനറിന്‍റെ വില മനസിലായതെന്നും ചാക്കോച്ചന്‍ പറഞ്ഞു.അതെ പോലെ തന്നെ അഭിനയലോകത്തിലെ തകര്‍ച്ചയും വിജയങ്ങളും ഒരേ നേരിട്ട താരമാണ് കുഞ്ചാക്കോ ബോബൻ.2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബൻ വിവാഹിതരായത്. ഇരുവർക്കും പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിത സാഫല്യം പോലെ ഇസഹാക്കിനെ കിട്ടിയത്.മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്. ഇസ എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ്.\

Kunchacko Boban2
Kunchacko Boban2

ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം ഇടയ്ക്ക് താരം അഭിനയിച്ച സിനിമകൾ ഒന്നും തന്നെ ശ്രദ്ധിക്കപ്പെടുത്തിരുന്നില്ല അത് കൊണ്ട് തന്നെ സിനിമരംഗത്ത് നിന്നും ഇടവേളയെടുത്ത താരം തിരിച്ചു വന്നത് വളരെ ഗംഭീരമായിട്ടാണ്.മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയം താരത്തിന് വളരെ വലിയ ഒരു വഴിത്തിരിവായി. ഇപ്പോൾ  തന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവിൽ നിന്നും തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്ന് പറയുകാണ് കുഞ്ചാക്കോ ബോബന്‍.ഈ ചിത്രത്തിൽ നിന്നും തനിക്ക് ലഭിച്ചത് വെറും അൻപതിനായിരം രൂപയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം.കുഞ്ചാക്കോ ബോബന്‍ ഈ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സുരേഷ് ഗോപി അവതാരകനായെത്തുന്ന സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ്.