ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഒരു വടക്കൻ തേരോട്ട’ത്തിന്റെ ടീസർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രം ‘ഒരു വടക്കൻ തേരോട്ട’ത്തിന്റെ ടീസർ റിലീസ് ചെയ്തു, ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ടീസർ സൂചിപ്പിക്കുന്നത്, നാട്ടിൻ പുറത്തുകാരനായ ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയുള്ള ചിത്രമെന്നതാണ്. ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ബിനുൻരാജാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ ധ്യാനിനൊപ്പം മലയാളത്തിലെയും, തമിഴിലെയും നിരവധി താരങ്ങളും അഭിനയിക്കുന്നു.

ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിന്റെ മകൾ ടാൻസനും ചേർന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ നിർവഹിക്കുന്നത്.സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം – പവി കെ പവനാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ് .ഡ്രീം ബിഗ്ഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന ഈ ചിത്രം,ഉടൻ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.