
താമർ സംവിധാനം ചെയ്യുന്ന ആസിഫ് അലിയെ നായകനാകുന്ന പുതിയ ചിത്രമാണ് ‘സർക്കീട്ട്’. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും ‘സർക്കീട്ട്’ ന്റെ ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഈ ചിത്രം, ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ഒന്നാണ്.
‘സർക്കീട്ട്’. കഥാപാത്രങ്ങളുടെ സൗഹൃദ ബന്ധവും, ഇമോഷൻസും ഈ ട്രെയിലറിൽ വ്യക്തമാണ്. ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്ത് പറയേണ്ട ആകർഷക ഘടകമാണ്. മെയ് 8ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ആകുകയാണ്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം എത്തുന്ന ചിത്രമാണ് ഇത്, നടന്റെ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയായിരിക്കും സർകീട്ട് എന്നും പറയുന്നുണ്ട്.
പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍ എന്നിവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ.












