‘ലിയോ’ക്ക്  മുൻപേ തൃഷ മറ്റൊരു ചിത്രത്തിൽ എത്തുന്നു 

പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് യുടെ സൂപ്പർഹിറ്റ് ചിത്രമാണ് ‘ലിയോ’, ചിത്രത്തിൽ നായിക ആയി എത്തുന്നത് തൃഷ കൃഷ്ണൻ ആണ്, എന്നാൽ ലിയോ എത്തുന്നതിനു മുൻപ്  തന്നെ തൃഷ മറ്റൊരു ചിത്രത്തിലെത്തുന്നു, ‘ദി റോഡ്’, പ്രതികാരത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒക്ടോബർ 6 നെ റിലീസ് ആകുകയാണ്, എന്നാൽ ലിയോ ഒക്ടോബർ 19 നെ ആണ് റിലീസ് ആകുന്നത്.

അരുൺ വസീഗരാണ്  ദി റോഡ് സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു പ്രതികാര കഥയാണ് ചിത്രത്തിന്റെ പ്രമേയം. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന ചിത്രമാണ് ദി റോഡ്. എന്നാൽ തൃഷയുടെ വമ്പൻ ചിത്രമാണ് ലിയോ, പതിനാല് വര്ഷങ്ങള്ക്ക് ശേഷം തൃഷയും, വിജയ് യും ഒന്നിക്കുന്ന സൂപ്പർഹിറ്റ് ചിത്രമാണ് ലിയോ.

ലോകേഷ് കനകരാജ് ആണ് ലിയോ സംവിധാനം ചെയ്യ്തിരിക്കുന്നത്, സിനിമ മേഖലയിലെ ഒരു  വമ്പൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്, ചിത്രത്തിന്റെ അപ്‍ഡേറ്റുകൾ തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് യു കെ യിൽ ആരംഭിച്ച വാർത്ത സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു