രാഷ്‌ട്രപതി ഭവൻ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം.

തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി രാഷ്‌ട്രപതിയുടെ ക്ഷണക്കത്ത് കൈമാറി.

അറ്റ് ഹോം പരിപാടിയിലേക്ക് രാഷ്‌ട്രപതി ക്ഷണിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇത്തരമൊരു അവസരം, അഭിമാനവും സന്തോഷവും അംഗീകാരവും നൽകുന്നതാണെന്നും ഏറെ ആദരവോടെ ക്ഷണക്കത്ത് സ്വീകരിക്കുന്നുവെന്നും താരം വ്യക്തമാക്കി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുൻനിർത്തിയാണ് പ്രത്യേക ക്ഷണകത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മാ വന്ദേ’യാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഏകദേശം 400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്….