
മലയാളത്തിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന് ഉണ്ണി മുകുന്ദന്. സാമൂഹിക വിഷയങ്ങളിലെല്ലാം തന്റേതായ നിലപാടുകള്‍ താരം വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ വിമാനക്കമ്പനിയായ എയര്‍ ഏഷ്യയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് താരം.
ബോര്‍ഡിംഗിന് സൈനികര്‍ക്ക് മുന്‍ഗണന നല്കുന്ന എയര്‍ ഏഷ്യയുടെ തീരുമാനത്തിന് അഭിനന്ദിച്ചിരിക്കുകയാണ് യുവതാരം. എയര്‍ ഏഷ്യയുടെ നടപടി പ്രശസനീയമാണെന്ന് ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ബോര്‍ഡിംഗിന് സൈനികര്‍ക്ക് മുന്‍ഗണന എന്നെഴുതിയ എയര്‍ ഏഷ്യയുടെ പോസ്റ്റര്‍ സഹിതമാണ് ഉണ്ണി മുകുന്ദന് പങ്കുവച്ചത്. ‘ഗംഭീരം എയര്‍ ഏഷ്യ ! ഇത് ഇത് കണ്ടതില്‍ വളരെ സന്തോഷം’ എന്നാണ് ഉണ്ണി മുകുന്ദന് കുറിച്ചത്.
നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ പോസിറ്റീവ് കമന്റ് രേഖപ്പെടുത്തുന്നത്.
അവര്‍ കൊള്ളുന്ന വെയിലാണ് നമ്മുടെ തണല്‍, പരിഗണനകള്‍ പരിഗണനകള്‍ അര്‍ഹമായിടത്ത് നല്‍കുന്നതിലൂടെ നാം സ്വയം ബഹുമാനിതരാകുന്നു എന്നൊക്കെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകള്‍. നേരത്തെ സായുധ സേനാംഗങ്ങള്‍ക്ക് അടിസ്ഥാന നിരക്കുകളില്ലാതെ 50,000 സീറ്റുകള്‍ എയര്‍ഏഷ്യ വാഗ്ദാനം ചെയ്തതും വാര്‍ത്തയായിരുന്നു.











