
ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഉർവശി, ഒരുപാട് അമ്മ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് ഉർവശി. പ്രായക്കൂടുതലുള്ള കഥാപാത്രങ്ങൾ ഇമേജിനെ ബാധിക്കുമോയെന്ന ആശങ്കയൊന്നും ഈ നടിക്ക് ഉണ്ടായിട്ടുമില്ല, നടി തന്നെ ഈ കാര്യം പറഞ്ഞിട്ടുമുണ്ട്, അഭിനയത്തിലെ സ്വാഭാവികത കാരണം ലേഡി മോഹൻലാലെന്ന് ഉർവശിയെ ചിലർ വിശേഷിപ്പിക്കാറുണ്ട്.ഇപ്പോൾ നടി ഈ കാര്യത്ത് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ലാലേട്ടൻ വലിയ നടനല്ലേ? അദ്ദേഹത്തോട് നമ്മുടെ പേര് ചേർത്തുവെക്കുന്നത് ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
എല്ലാ കാലത്തും തരക്കേടില്ലാത്ത ഒരു നടിയായി സ്വന്തം പേരിൽത്തന്നെ അറിയപ്പെടാനാണ് തനിക്ക് ആഗ്രഹ൦ , മോഹൻലാലുമായി തന്റെ പേര് ചേർത്തുവെക്കുന്നത് ശരിയായ കാര്യമല്ല. ഇപ്പോൾ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നവർ തന്നെ തന്റെ കരിയർ അല്പം മങ്ങുമ്പോൾ അത് തിരുത്തിവിളിക്കു൦. എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ പലതും വിളിക്കാറുണ്ട്. അതുവേണ്ട എന്ന് ഞാൻ പറയുന്നില്ല.
പക്ഷേ, എല്ലാ കാലത്തും തരക്കേടില്ലാത്ത ഒരു നടിയായി എൻ്റെ പേരിൽത്തന്നെ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് ശാശ്വതമെന്ന് കരുതുന്നു. ഇപ്പോൾ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നവർ തന്നെ എൻ്റെ കരിയർ അല്പം മങ്ങുമ്പോൾ അത് തിരുത്തിവിളിക്കും. അതേസമയം എന്റെ ആദ്യ ഹിറ്റ് സിനിമയിൽ ഒരു അമ്മ വേഷമായിരുന്നു ചെയ്‌തത്. പതിനാറുകാരിയായ അമ്മ. അതിനുശേഷവും പ്രായക്കൂടുതൽ ഉള്ള നിരവധി കഥാപാത്രങ്ങൾ ചെയ്‌തു. പ്രായക്കൂടുതലുള്ള കഥാപാത്രങ്ങൾ ചെയ്‌താൽ ഇമേജിനെ ബാധിക്കുമോ എന്ന ആശങ്കയൊന്നും എന്നെ ബാധിക്കാറില്ല. ഞാനത് പരിഗണിക്കാറുമില്ല ഉർവശി പറഞ്ഞു.











