ആളുകൾ പറയുന്നതുപോലെ ആ ചിത്രത്തിലെ കഥാപത്രം വലിയ സംഭവമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ‘യോദ്ധ’ സിനിമയെ കുറിച്ച് ഉർവശി

യോദ്ധയുടെ സമയത്ത് ഞാൻ നല്ല തിരക്കിലായതുകൊണ്ട് നേപ്പാൾ വരെ പോയി വർക്ക്‌ ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു, ഉർവശി

സിനിമാപ്രേമികൾ ഒരുപാട് ഇഷ്ട്ടപെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘യോദ്ധ’, നേപ്പാളിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയായിരുന്നു യോദ്ധ. ഈ ചിത്രത്തിൽ ഉർവശിയും മറ്റൊരു വേഷത്തിൽ എത്തിയിരുന്നു, എന്നാൽ അന്ന് നേപ്പാൾ വരെ പോയി വർക്ക്‌ ചെയ്യാൻ കഴിയാത്തത് കൊണ്ട് താൻ ചിത്രത്തോട് ആദ്യം നോ പറഞ്ഞിരുന്നു, എന്നാൽ അതിൽ ഒരു അതിഥി വേഷമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ചിത്രത്തിലെ വേഷം അവതരിപ്പിക്കുന്നതെന്നും ഉർവശി പറയുന്നു.യോദ്ധയുടെ സമയത്ത് ഞാൻ നല്ല തിരക്കിലായതുകൊണ്ട് നേപ്പാൾ വരെ പോയി വർക്ക്‌ ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു,

അതുകൊണ്ട് ഞാൻ അതിൽ നിന്ന് പിന്മാറി. പക്ഷെ അതൊരു പരിഭവമായി അവർ കൊണ്ടുനടന്നു.എന്നാൽ എനിക്ക് തിരക്കായതുകൊണ്ടാണെന്ന് അവരോടു സത്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു, എന്നാൽ ഇതിലൊരു ഗസ്റ്റ്‌ റോളുണ്ട് അത് അഭിനയിച്ചിട്ട് പോയ്ക്കോള്ളാൻ. അന്ന് അവിടെ നിന്ന് രാത്രി വരെ വർക്ക്‌ ചെയ്തു. പിറ്റേന്ന് വെളുപ്പിന് എറണാകുളത്തേക്ക് പോയി. സത്യത്തിൽ ആ ക്യാരക്ടർ അത്രയും നന്നാവുമെന്ന് എനിക്കറിയില്ലായിരുന്നു.

ഇപ്പോഴും ആളുകൾ സംസാരിക്കുമ്പോൾ ഞാൻ ഓർക്കും അത് വലിയ സംഭവമായിട്ട് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ ഒന്നും തോന്നിയിട്ടേയില്ലാ  ഉർവശി പറയുന്നു, ഒരു സമയത്ത് പ്രേഷക പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്നായിരുന്നു യോദ്ധ, മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധൂ തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിൽ  പ്രധാന വേഷത്തിൽ എത്തിയിരുന്നത്, മലയാളത്തിൽ വലിയ റിപ്പീറ്റ് വാല്യൂവുള്ള ഈ  ചിത്ര൦   സംഗീത് ശിവൻ ആണ്  സംവിധാനം ചെയ്തതത്.