
ഹേമ റിപ്പോർട്ട് പുറത്തുവന്നതോടെ നിരവധി നടിമാർ ആണ് തങ്ങൾക്ക് സിനിമ മേഖലയിൽ നേരിടേണ്ടിവന്ന മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുന്നത്, ഇപ്പോൾ നടി ഉഷയും ഇതിനെ കുറിച്ച് ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്, എനിക്ക് ഒരു തുറന്നു പറച്ചിൽ നടത്താൻ യാതൊരു പേടിയുമില്ല, എനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ട്ടപെട്ടതിന് കുറിച്ച് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ അഭിമുഖത്തിന്റെ വീഡിയോ കണ്ടതിനു ശേഷം ഫാൻസ് അസോസിയേഷന്റെ ആളുകൾ വന്നു മോശമായ കമെന്റുകൾ ഇട്ടിരുന്നു, എന്നാൽ എന്റെ ഭർത്താവും, സഹോദരന്മാരും പറഞ്ഞു ഇതൊന്നും കണ്ടു പേടിക്കേണ്ട എന്ന്, എന്തും നമ്മൾക്ക് നേരിടാമെന്നു

ഈ തവണ അമ്മയുടെ ജനറൽ മീറ്റിങ്ങിനു പോയപ്പോൾ മിക്കവരും എന്റെ വീഡിയോ കണ്ടിട്ട് അഭിനന്ദിച്ചു. അതുകൊണ്ടു എനിക്കൊന്നും പേടിയില്ല. ഞാൻ പണ്ടും പ്രതികരിച്ചിട്ടുള്ള ആളാണ്, മുൻപും എന്നെ ഒതുക്കാൻ ആളുകൾ ഉണ്ടായിരുന്നു അതൊരു പക്ഷെ ഈ പവർ ഗ്രൂപ്പ് ആണോ എന്നറിയില്ല, അങ്ങനെ ഒരു കൂട്ടം ആളുകൾ ഉണ്ട്,

അവരാണ് ആരൊക്കെ ഇവിടെ വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നത്, എന്തായലും അങ്ങനൊരു പവർ ഗ്രുപ്പ് ഉണ്ട് ഇതിനകത്ത്, സിനിമ എറണാകുളത്തേക്ക് വന്നതിനു ശേഷമാണ് ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാവുകയും അതിനു ശക്തി ഉണ്ടാവുകയും ചെയ്തിട്ടുള്ളതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമകൾ കുറഞ്ഞ ഒരു സാഹചര്യം വന്നിരുന്നു. എന്നിട്ടും ഒരു സിനിമയുടെ ചർച്ചകൾ വന്നപ്പോൾ എന്റെ സുഹൃത്തായ ഒരു നടൻ പറഞ്ഞത് ഒരു നടനെ ഒന്ന് വിളിക്കൂ എന്നാണ്. ആ നടനെ വിളിച്ചാൽ നിനക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ് ആ സുഹൃത്ത് പറഞ്ഞത്. എന്നാൽ അത് എനിക്ക് ശരിയായി തോന്നിയില്ല ഉഷ പറയുന്നു,












