‘ഡോക്ടറിനെ അറിയിച്ചില്ലേ’;ടൊവിനോ ചിത്രം ‘വഴക്ക്’ ട്രെയ്‌ലർ കാണാം

‘ഡോക്ടറിനെ അറിയിച്ചില്ലേ’;ടൊവിനോ ചിത്രം ‘വഴക്ക്’ ട്രെയ്‌ലർ കാണാം

സനൽ കുമാർ ശശിധരൻ ടൊവിനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വഴക്ക്.ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന തരത്തിലാണ് ട്രെയിലറാണ് പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിൽ സുദേവ് നായര് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി., ബൈജു നെറ്റോ, തന്മയ സോൾ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും ടൊവിനോ തോമസ് പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമാണം. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.ടൊവിനോ ഉൾപ്പെടെ എല്ലാ താരങ്ങളും ഗംഭീര പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അസീസ് നെടുമങ്ങാടിന്റെ മികച്ച പ്രകടനം ട്രെയിലിൽ കാണാൻ സാധിക്കുന്നുണ്ട്.

ടൊവിനോ തോമസ്, ഗിരീഷ് നായർ, ഫൈസൽ ഷജിൻ ഹസൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. പൃഥ്വി ചന്ദ്രശേഖർ ആണ് സിനിമയുടെ സംഗീതം സംവിധാനം നിർവഹിക്കുന്നത്.അസോസിയേറ്റ് ഡയറക്ടർ അരുൺ സോളആണ്. ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.