ഇത്തവണ മത്സരിക്കാന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മയും..!!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. താര സംഘടനയുടെ നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിപോലും രൂപപ്പെട്ട കാര്യം പ്രേക്ഷകര്‍ക്കും സുപരിചിതമാണ്. താരം നേരിട്ട് ഇതില്‍ ഇടപെടുന്നതിനെ കുറിച്ച് ഇപ്പോഴും ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയാണ് വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്യുടെ ആരാധക കൂട്ടായ്മയായ ദളപതി വിജയ് മക്കള്‍ ഇയക്കം അറിയിച്ചിരിക്കുന്നത്. ഒരു പത്രക്കുറിപ്പിലൂടെയാണ് ദളപതി വിജയ് മക്കള്‍ ഇയക്കം തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രസ്താവന ഇറക്കിയിരിക്കുന്നത്.

Actor Vijay 1

അതേസമയം, ഇത്തവണത്തെ നീക്കം വിജയിയുടെ നിര്‍ദേശ പ്രകാരം ആണെന്നും സൂചനയുണ്ട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് നീക്കം.”വിജയ്യുടെ നിര്‍ദേശ പ്രകാരം ദളപതി വിജയ് മക്കള്‍ ഇയക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിക്കും” എന്നാണ് ആരാധക കൂട്ടായ്മ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായണ് പ്രതിനിധികള്‍ മത്സരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമോ, പിന്തുണയോ തേടില്ല. സ്ഥാനാര്‍ത്ഥികള്‍ക്കായി ആരാധകരുടെ പിന്തുണ തേടും. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും ഇത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണെന്നും ദളപതി വിജയ് മക്കള്‍ ഇയക്കം പറയുന്നു.

Actor Vijay 2

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ദളപതി വിജയ് മക്കള്‍ ഇയക്കം മത്സരിച്ച 169 സീറ്റുകളില്‍ 110 എണ്ണത്തില്‍ വിജയിച്ചിരുന്നു.