
നടി കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കാൻ വിജയ് സേതുപതി വിസമ്മതിച്ചത് നേരത്തെ വളരെ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ വിജയ് സേതുപതി തന്നെ നിലപാട് തുറന്ന് പറയുകയും ചെയ്തിരുന്നു. പുതിയ ചിത്രമായ മഹാരാജയുടെ റിലീസിന് മുന്നോടിയായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷ?ത്തിൽ തന്റെ നിലപാട് വിജയ് വ്യക്തമാക്കിയത്. മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ എത്തിയപ്പോൾ ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും വിജയ് സേതുപതി നേരിട്ടു.
‘ദയവായി അത് ഒഴിവാക്കൂ’ എന്നാണ് വിജയ് സേതുപതി മറുപടി പറഞ്ഞത്. വിശദമായ മറുപടി ഇതേക്കുറിച്ച് നൽകി കഴിഞ്ഞതാണെന്നും താരം വ്യക്തമാക്കി. പ്രായ വ്യത്യാസം തന്നെയാണ് കൃതി ഷെട്ടിയുമായി ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ താൻ തയാറാകാത്തതിന് കാരണമെന്ന് വിജയ് സേതുപതി നേരത്തെ പറഞ്ഞിരുന്നു. “ഡിഎസ്പി സിനിമയിൽ കൃതിയുടെ ജോഡിയാകാനുള്ള ഓഫറാണ് നിരസിച്ചത്. ഉപ്പണ്ണ എന്ന തെലുങ്ക് ചിത്രത്തിൽ കൃതിയുടെ അച്ഛനായി ഞാൻ അഭിനയിച്ചിരുന്നു. അത് ഡിസിപി നിർമ്മാതാക്കൾക്ക് അറിയില്ലായിരുന്നു. ഉപ്പണ്ണയിലെ ഒരു സീനുണ്ട്, ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ കൃതി നെർവസായി. ഞാൻ കൃതിയോട് നീ എൻറെ മകനേക്കാൾ അൽപ്പം മൂത്തതാണെന്ന് ഷൂട്ട് ചെയ്യുമ്പോൾ എന്നെ അവളുടെ യഥാർത്ഥ പിതാവായി കണക്കാക്കാൻ ആവശ്യപ്പെട്ടു” – വിജയ് സേതുപതി പറഞ്ഞു.
ഡിഎസ്പി നായികയായി കൃതിയെ ആണ് പരിഗണിച്ചിരുന്നത്. എന്നാൽ അതിന് മുൻപ് വിജയ് സേതുപതി ബുച്ചി ബാബു സനയുടെ തെലുങ്ക് ചിത്രമായ ഉപ്പണ്ണയിൽ കൃതിയുടെ പിതാവായാണ് അഭിനയിച്ചത്. ഇതോടെ കൃതി ഷെട്ടിയുമായി ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ വിജയ് സേതുപതി വിസ്സമ്മതിക്കുകയായിരുന്നു. വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. ചിത്രം വ്യത്യസ്തമായ ഒരു ത്രില്ലറാണ് എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.











