
മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന നടൻ ആണ് ശീനിവാസൻ. ഇന്നും മലയാളികള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്ന ഡയലോഗുകളില്‍ പലതും ശ്രീനിവാസന്റെ സൃഷ്ടിയാണ്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള, ഇപ്പോൾ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. ആ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നതിന് ഒരുപാട് മുമ്പ് അതിന്റെ ബേസിക്ക് കഥ ശ്രീനിവാസന്‍ പലരോടായി പറഞ്ഞത് താന്‍ കേട്ടിട്ടുണ്ടെന്ന് വിനീത് പറയുന്നു.
താന്‍ അന്ന് ചെറിയ കുട്ടിയായിരുന്നു, അച്ഛന്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് ഒളിഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നു. വിനീത് കൂട്ടിച്ചേര്‍ത്തു. അങ്ങനെ അച്ഛൻ ഒരു ദിവസം ഈ ചിത്രത്തിന്റെ കഥ പറഞ്ഞു, ഞാൻ ഇത് കേൾക്കുന്നുണ്ട്, ആ കഥ കേട്ടപ്പോള്‍ അത് ആളുകള്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നെന്നും ഒരു ആര്‍ട്ട് പടത്തിന്റെ കഥ പോലെ തോന്നിയെന്നും വിനീത് പറയുന്നു.
ആ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ തനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു, എന്നാല്‍ അച്ഛൻ ആ സിനിമ വളരെ മികച്ച രീതിയില്‍ എടുത്തു , വിനീത് പറഞ്ഞു. അത് എങ്ങനെയാണ് സാധ്യമായതെന്ന് തനിക്ക് അറിയില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. സത്യത്തിൽ എനിക്ക് കഥ കേട്ടപ്പോൾ ഇതൊക്കെ സിനിമയാക്കിയാല്‍ ആര് കാണാനാ എന്ന് ആലോചിച്ചു. പടത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, റിലീസായപ്പോള്‍ വലിയ ഹിറ്റായി. അതിന്റെ മാജിക് എനിക്ക് ഇതുവരെ മനസിലായില്ല വിനീത് പറഞ്ഞു.











