രാജ്യം ഭരിക്കുന്നവരുടെയും, രാഷ്ട്രീയക്കാരുടെയും പ്രവർത്തികൾ ശരിയാണോ? സിനിമയിലെ വയലൻസ് മാത്രമല്ല അക്രമണത്തിന് കാരണം; തുറന്നു പറയുന്നു വിജയ രാഘവൻ

കുടുംബമാണ് പ്രശ്‌നം. എന്റെ കുട്ടി എന്തെങ്കിലും ഒരു ഇതുപോലെയുള്ള അട്രോസിറ്റീസില്‍ ഇടപെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദി ഞാനാണ്

വെത്യസ്ത വേഷങ്ങളിലൂടെ അഭിനയം കാഴ്ച്ച വെച്ച നടനാണ് വിജയരാഘവൻ, സിനിമയിലെ വയലന്‍സ് സമൂഹത്തെ എത്രമാത്രം ബാധിക്കുന്നുണ്ട് എന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് നടന്‍.സമൂഹത്തെ സ്വാധീനിക്കുന്നത് സിനിമയിലെ വയലൻസ് മാത്രമല്ല, മറ്റു പലതും സമൂഹത്തെ ബാധിക്കുന്നുണ്ട്. ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടേയും, രാഷ്ട്രീയക്കാരുടെയും പ്രവൃത്തികള്‍ ശരിയാണോ? നടൻ ചോദിക്കുന്നു. സിനിമയുടെ കാര്യം മാത്രം അല്ലല്ലോ. രാഷ്ട്രീയ പ്രവര്‍ത്തകരൊക്കെയാണല്ലോ ഒരു രാജ്യത്തെ നിയന്ത്രിക്കുന്നത്. അല്ലെങ്കില്‍ നമ്മളില്‍ സാമൂഹ്യബോധം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും നടൻ പറഞ്ഞു.

അവരുടെ പെരുമാറ്റം ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ, പിന്നെ നമ്മള്‍ സിനിമയെ മാത്രം പറഞ്ഞിട്ടെന്താണ് കാര്യം. ബുദ്ധനും ,ക്രിസ്തുവും ,മഹാത്മാഗാന്ധിയുമൊക്കെ ജനിച്ച നാടാണ് നമ്മുടേത്. നമ്മൾക്ക് സ്വാതന്ത്ര്യം നേടി തന്നത് മഹാത്മാഗാന്ധി ആണല്ലോ, അദ്ദേഹം നമ്മുടെ രാഷ്ട്രപിതാവ് ആണല്ലോ. നോണ്‍ വയലന്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ ആയുധം. എന്നാൽ രാജ്യത്ത് അത് അനുസരിച്ചാണോ നമ്മള്‍ ജീവിക്കുന്നത്, വിജയ രാഘവൻ പറയുന്നു.

സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുടുംബമാണ്. അവിടുത്തെ പ്രശ്‌നങ്ങളാവാം. കുടുംബമാണ് പ്രശ്‌നം. എന്റെ കുട്ടി എന്തെങ്കിലും ഒരു ഇതുപോലെയുള്ള അട്രോസിറ്റീസില്‍ ഇടപെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദി ഞാനാണ്. ഞാന്‍ മോശമായെങ്കില്‍ എന്നെ വളര്‍ത്തിയതിന്റെ കുഴപ്പമല്ലേ. അല്ലാതെ കൂട്ടുകാരന്റെ കുഴപ്പമാണോ. എന്റെ മകന്‍ ചീത്തയായി കഴിഞ്ഞാല്‍ ഞാന്‍ കൂട്ടുകെട്ടാണ് കാരണം എന്ന് പറയുന്നത് ശരിയല്ല.ഞാൻ അങ്ങനെ വിശ്വസിക്കുന്ന ആളാണ്, വിജയ രാഘവൻ പറയുന്നു.