ഇളയരാജയുമായി ഒന്നിക്കുന്നുവെന്ന് അൽഫോൺസ് പുത്രൻ!

യുവ സംവിധായകൻ അൽഫോൺസ് പുത്രൻ അടുത്തതായി സംവിധാനം ചെയ്യുന്നത് തമിഴ് സിനിമയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു റൊമാന്റിക് ചിത്രമായിരിക്കും ഇതെന്നും ആയിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. അതേ സമയം ചിത്രത്തിന്റെ പ്രമേയം എന്തെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ അൽഫോൺസ് സംഗീത സംവിധായകൻ ഇളയരാജയുമായി ഒന്നിക്കുന്നുവെന്നതാണ് കോളിവുഡിൽ നിന്നെത്തുന്ന പുതിയ വാർത്ത.

പുതിയ ഒരു സിനിമയ്ക്കായി ഇളയരാജ സാറുമായി ഒന്നിക്കുന്നു എന്നാണ് അൽഫോൺസ്് ആരാധകരെ അറിയിച്ചത്. റോമിയോ പിക്‌ചേഴ്‌സുമായുള്ള സിനിമയ്ക്ക് ശേഷമായിരിക്കും ഇത് എന്നും അൽഫോൺസ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇളയരാജ അൽഫോൺസ് പുത്രന്റെ സിനിമയിൽ പ്രവർത്തിക്കുന്നത്.

ഗോൾഡ് സിനിമയാണ് അൽഫോൺസ് പുത്രൻ ഒടുവിലായി സംവിധാനം ചെയ്തത്. ചിത്രത്തിൽ പൃഥ്വിരാജ് നായകനായി എത്തിയപ്പോൾ നായികയായി എത്തിയത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. സിനിമ വേണ്ടത്ര വിജയിച്ചില്ല. അജ്മൽ അമീർ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ പ്രേം കുമാർ ,ശാന്തി കൃഷ്ണ തുടങ്ങി വൻ താര നിര അണിനിരന്നിരുന്നു ചിത്രത്തിൽ. ലിസ്റ്റിൻ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

 

 

View this post on Instagram

 

A post shared by Alphonse Puthren (@puthrenalphonse)