സീരിയൽ ഷൂട്ടിനിടെ അപകടം ! മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് വിവേക് ഗോപനും മഹേഷും 

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മധുരനൊമ്പരക്കാറ്റ് എന്ന പരമ്പരയില്‍ അമ്മാവനും മരുമകനുമായി വേഷമിടുന്നത് വിവേക് ഗോപനും നടൻ മഹേഷുമാണ്. ഇപ്പോഴിതാ പരമ്പരയുടെ ചിത്രീകരണത്തിനിടെ തങ്ങൾക്കുണ്ടായ അപകടത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

മഹേഷും വിവേകും പുതിയ വ്‌ളോഗിലൂടെയായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെവരുന്നൊരു രംഗം ആയിരുന്നു ചിത്രീകരിച്ചത്. കുളത്തില്‍ വീണ് വള്ളിയില്‍ പിടിച്ച് തങ്ങള്‍ രക്ഷപ്പെടുന്ന രംഗമായിരുന്നു ചിത്രീകരിച്ചതെന്ന് വിവേക് വെളിപ്പെടുത്തുന്നു. നടൻ വിവേക് ഗോപന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇരുവരും തങ്ങൾ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ചത്.

തന്നെ രക്ഷിക്കാൻ നോക്കി വിവേക് വിനയിലായ ഒരു കഥയാണ് തനിക്ക് പറയാനുള്ളതെന്നു പറഞ്ഞുകൊണ്ടാണ് മഹേഷ് വീഡിയോ തുടങ്ങുന്നത്. ‘മധുര നൊമ്പരക്കാറ്റ്’ എന്ന  ഒരു സീരിയലിന്റെ പാലക്കാട് ലൊക്കേഷനിൽ വെചാണ് അപകടമുണ്ടായതെന്നും കുളത്തില്‍ വീണ് വള്ളിയില്‍ പിടിച്ച് തങ്ങള്‍ രക്ഷപ്പെടുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. അണിയറ പ്രവർത്തകരിൽ ഒരാളോട് ചോദിച്ചപ്പോൾ അഞ്ചടിയാണ് കുളത്തിന്റെ ആഴം പറഞ്ഞതെന്നും അങ്ങനെ താൻ അതിലേക്ക് ചാടിയെന്നും എന്നാൽ തനിക്ക് പൊങ്ങി വരൻ സാധിച്ചില്ലേയെന്നും മഹേഷ് പറയുന്നു. മാത്രമല്ല തന്നെ രക്ഷിക്കാൻ വന്ന വിവേക് ഗോപന്റെ തോളിൽ പിടിച്ച് താക്കുകയും വിവേക് ഗോപൻ പിന്നീട് രണ്ടര മിനിറ്റ് കഴിഞ്ഞ് പൊങ്ങി വരികയും ചെയ്തുവെന്നും ഏകദേശം പത്തിരുപത്തിയഞ്ച് ലിറ്റർ വെള്ളം താൻ കുടിച്ചെന്നും മഹേഷ് പറയുന്നു.

അപകടത്തിൽ പെടുന്നതിന്റെ ഒരു വിഡിയോയും യൂട്യൂബ് ചാനലിൽ വിവേക് ഗോപൻ പങ്കുവെച്ചിട്ടുണ്ട്. അധികം ആഴമുണ്ടോയെന്നൊക്കെ ചോദിച്ചാണ് ഇറങ്ങിയത്. ആദ്യത്തെ രണ്ടുവട്ടം പൊങ്ങിവരാന്‍ കഴിഞ്ഞു. വിവേകും വെള്ളത്തിലേക്ക് ചാടിയതോടെ ഞാന്‍ വേറൊരു ഭാഗത്തേക്ക് പോവുകയായിരുന്നു. എന്നാൽ അവിടെ നല്ല താഴ്‍ചയായിരുന്നുവെന്നും താന്‍ എന്നൊരു വ്യക്തി ഓര്‍മ്മയാവേണ്ടതായിരുന്നു. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൊരു അവസ്ഥ എന്ന് പറഞ്ഞ് കേട്ടതേയുള്ളൂ, ഇപ്പോഴത് ശരിക്കും അനുഭവിച്ചുവെന്നും മഹേഷ് പറയുന്നു.

നിമിഷനേരം കൊണ്ട് ഒത്തിരി കാര്യങ്ങള്‍ മനസിലൂടെ പോയി. മുകളിലേക്ക് പൊങ്ങിവരാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലായിരുന്നു. ആഴമുള്ള സ്ഥലത്തായിരുന്നു ചാടിയത്. മരണവെപ്രാളത്തിനിടയിലായിരുന്നു ഞാന്‍. മഹേഷേട്ടന്‍ എന്നെ പിടിച്ചിട്ടുണ്ട് എന്നായിരുന്നു വിവേക് വെളിപ്പെടുത്തിയത്. അടുത്ത് വിവേകുണ്ടല്ലോയെന്ന ആശ്വാസത്തിലായിരുന്നു താൻ എന്ന് വ്യക്തമാക്കുകയാണ് നടൻ മഹേഷ്. എന്തെങ്കിലും പറ്റിയാല്‍ തന്നെ വിവേക് എന്തായാലും രക്ഷിച്ചോളുമല്ലേയെന്നായിരുന്നു കരുതിയത്. അവനും നീങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്ന് തനിക്ക് മനസ്സിലായി എന്നും അപകടത്തില്‍പെട്ടെന്ന് മനസ്സിലായപ്പോഴാണ് തങ്ങളെ രക്ഷിക്കാൻ സീരിയലിന്റെ പ്രവര്‍ത്തകരെത്തിയതെന്നും നീന്തലറിയില്ലെങ്കിലും എടുത്ത് ചാടുകയായിരുന്നു ചിലര്‍. എന്തിനാണ് ചാടിയതെന്ന് ചോദിച്ചപ്പോള്‍ അപ്പോള്‍ എന്തെങ്കിലും ചെയ്യണ്ടേ, ഇങ്ങനെ നോക്കിനിന്നാല്‍ ശരിയാവില്ലല്ലോ എന്നാണ് ആലോചിച്ചതെന്നായിരുന്നു മറുപടിയെന്നും മഹേഷ് പറയുന്നു.

മഹേഷേട്ടന്‍ ഓക്കെയാണോ എന്ന് ചോദിച്ചാണ് വിവേക് കയറി വന്നത്. ലൊക്കേഷനില്‍ എല്ലാവരും നല്ല ടെന്‍ഷനിലായിരുന്നുവെന്നും ഈ സംഭവം കഴിഞ്ഞ് ഞാന്‍ നേരെ ജിമ്മിലേക്കാണ് പോയത്. മൊത്തത്തില്‍ നല്ല ടെന്‍ഷനും വെപ്രാളവുമൊക്കെയായിരുന്നു. മൈന്‍ഡ് ഫുള്‍ ഔട്ടായിരുന്നുവെന്നും റൂമില്‍ ഇരിക്കാതെ താന്‍ നേരെ ജിമ്മിലേക്ക് പോവുകയായിരുന്നുവെന്നും വിവേക് ഗോപൻ പറയുന്നു. നമുക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യണമല്ലോയെന്ന് കരുതിയാണ് പോയത്.  മാത്രമല്ല  വീണ്ടും സെറ്റിലെത്തിയപ്പോള്‍ എല്ലാവരും ഞങ്ങളോട് ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞിരുന്നുവെന്നും ശരിക്കുമൊരു രണ്ടാം ജന്മമായിരുന്നല്ലോ ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞതെന്നും ഇരുവരും  വ്യക്തമാക്കി.