ആർഡിഎക്സിന്റെ ചിത്രീകരണം പൂർത്തിയായി; ചിത്രം ഓണത്തിന് എത്തും

കഴിഞ്ഞ കുറച്ച ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ സിനിമയാണ് ‘ആർഡിഎക്സ്’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നാറിയിച്ചിരിക്കുയാണ് ചിത്രത്തിലെ നായകന്മാരിൽ ഒരാളായ ആന്റണി വർഗീസ്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആർഡിഎക്സ്. തേവര…

കഴിഞ്ഞ കുറച്ച ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ സിനിമയാണ് ‘ആർഡിഎക്സ്’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നാറിയിച്ചിരിക്കുയാണ് ചിത്രത്തിലെ നായകന്മാരിൽ ഒരാളായ ആന്റണി വർഗീസ്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആർഡിഎക്സ്. തേവര സേക്രട്ട് ഹാർട്ട് കോളജിൽ വെച്ചായിരിന്നു സിനിമയുടെ അവസാന ഷെഡ്യൂൾ ഷൂട്ട് ചെയ്തത്.

ആർഡിഎക്സ് ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് വിവരം. ആർഡിഎക്സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. എന്നിവർ അവതരിപ്പിച്ച റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളുടെ പേരിലാണ് സിനിമയ്ക്ക് ആർഡിഎക്‌സ് പേരിട്ടിരിക്കുന്നത്.ഒരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറായി എത്തുന്ന സിനിമയുടെ തിരക്കഥ ഷബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് ഒരുക്കിയത്.

മഹിമ നമ്പ്യാരും ഐമ റോസ്മി സെബാസ്റ്റ്യനുമാണ് നായികമാർ. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർഡിഎക്സ് ഒരുങ്ങുന്നത്.

ലാൽ, ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവതി, നിശാന്ത് സാഗർ എന്നിവരാണ് മറ്റ് താരങ്ങൾ.സിനമയുടെ ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കൽ,എഡിറ്റർ റിച്ചാർഡ് കെവിൻ, സംഗീതസംവിധാനം സാം സി എസ് .