നാദിര്‍ഷാ വൈറലാക്കിയ ഫോര്‍ട്ട്‌കൊച്ചിയുടെ സ്വന്തം തലൈവര്‍!!

തെന്നിന്ത്യയിലെ തലൈവരാണ് രജിനികാന്ത്. താരത്തിന്റെ ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. കുറച്ചുദിവസങ്ങളായി തലൈവര്‍ കേരളത്തിലുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. താരത്തിനെ ഒരു നോക്ക് കാണാന്‍ ആരാധകരുടെ ഒഴുക്കാണ്, പക്ഷെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം താരത്തിനെ…

തെന്നിന്ത്യയിലെ തലൈവരാണ് രജിനികാന്ത്. താരത്തിന്റെ ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. കുറച്ചുദിവസങ്ങളായി തലൈവര്‍ കേരളത്തിലുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. താരത്തിനെ ഒരു നോക്ക് കാണാന്‍ ആരാധകരുടെ ഒഴുക്കാണ്, പക്ഷെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം താരത്തിനെ ആരാധകര്‍ക്ക് കാണാന്‍ ആകില്ല.

അതിനിടെയാണ് കൊച്ചിയില്‍ രജനീകാന്ത് എത്തിയെന്ന് വാര്‍ത്ത നിറഞ്ഞത്. നടന്‍ നാദിര്‍ഷായാണ് കൊച്ചിയിലെ തലൈവരുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാണ് അത് ഫോര്‍ട്ട് കൊച്ചിയുടെ സ്വന്തം രജനീകാന്ത് ആണ്. കടുത്ത തലൈവര്‍ ഫാനായ സുധാകരപ്രഭു ആണ് വൈറലായത്.

ദിവസങ്ങള്‍ക്ക് മുന്‍പ് നാദിര്‍ഷാ തന്റെ ഫേസ്ബുക് അക്കൗണ്ടില്‍ സുധാകരപ്രഭുവിനെ ചേര്‍ത്ത് നിര്‍ത്തി ഒരു സെല്‍ഫി പങ്കുവച്ചു. പിന്നീട് കണ്ടത് ദേശീയ മാധ്യമങ്ങളില്‍ വരെ ചായക്കടക്കാരന്‍ തലൈവരുടെ വാര്‍ത്തകള്‍ നിറഞ്ഞു.

ഫോര്‍ട്ട് കൊച്ചി പട്ടാളം റോഡിലാണ് ഈ 63കാരനായ സുധാകരപ്രഭുവിന്റെ
ചായക്കട. ഹൃദയം നിറയ്ക്കുന്ന ചിരിയോടെ വര്‍ഷങ്ങളായി ഇദ്ദേഹം ഇവിടെയുണ്ട്. തന്റെ മുടിയും താടിയും ചായം പൂശുന്നത് നിര്‍ത്തിയതോടെയാണ് രജനീകാന്ത് ലുക്കിലെത്തിയത്. സുഹൃത്തുക്കളും നാട്ടുകാരുമാണ് രജനികാന്തിനോട് സാമ്യമുണ്ടെന്ന് കമന്റ് ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

23 വര്‍ഷമായി അദ്ദേഹം ചായക്കട നടത്തുന്നു. പാചകം വളരെയധികം ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. കടയില്‍ വരുന്ന ഓരോരുത്തരും ചായ കുടിക്കുന്നതോടൊപ്പം തന്നോടൊപ്പം ഫോട്ടോയെടുക്കുന്നുണ്ടെന്നും രജനീഫാന്‍ പറയുന്നു. അടുത്തിടെ വന്ന ജാപ്പനീസ് ടൂറിസ്റ്റ് പോലും തന്നോടൊപ്പം സെല്‍ഫി എടുത്തിരുന്നു. തന്നോടൊപ്പം സെല്‍ഫി എടുത്ത് വൈറലാക്കിയ നാദിര്‍ഷയാക്ക് നന്ദിയും പറയുന്നുണ്ട് അദ്ദേഹം.