വര്‍ഷങ്ങളെത്ര കഴിഞ്ഞാലും നീ എന്റെ ചക്കരമുത്താണ്… അച്ഛന്റെ പിറന്നാള്‍ ആശംസ വായിച്ച് കണ്ണീരണിഞ്ഞ് നവ്യ

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരം നവ്യാ നായരുടെ പിറന്നാള്‍ ആഘോഷിച്ചത്. കുടുംബവും പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്നാണ് താരത്തിന്റെ 38ാം ജന്മദിനം ആഘോഷമാക്കിയത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ സര്‍പ്രൈസ് കണ്ട് കണ്ണ് നിറയുന്ന താരത്തിന്റെ…

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരം നവ്യാ നായരുടെ പിറന്നാള്‍ ആഘോഷിച്ചത്. കുടുംബവും പ്രിയപ്പെട്ടവരെല്ലാം ചേര്‍ന്നാണ് താരത്തിന്റെ 38ാം ജന്മദിനം ആഘോഷമാക്കിയത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ സര്‍പ്രൈസ് കണ്ട് കണ്ണ് നിറയുന്ന താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കൊപ്പം നടത്തിയ ജന്മദിനാഘോഷ പാര്‍ട്ടിയിലാണ് അച്ഛന്റെ വാക്കുകള്‍ നവ്യയെ വികാരഭരിതയാക്കിയത്.

‘മക്കള്‍ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്.’ഇങ്ങനെയായിരുന്നു നവ്യയുടെ അച്ഛന്‍ രാജു പിറന്നാള്‍ ആശംസയായി കുറിച്ചത്.

കത്തുവായിക്കുന്നതിനിടയില്‍ വാക്കുകള്‍ മുറിഞ്ഞുപോയെങ്കിലും നവ്യ വായന തുടര്‍ന്നു. ഒടുവില്‍ കത്തുവായിച്ചു തീര്‍ത്ത താരം കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപ്പിടിക്കുകയായിരുന്നു.

വീട്ടിലേക്ക് കടന്നുവരുന്ന നവ്യയെ കാത്ത് സമ്മാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും നവ്യയുടെ മകനും ചടങ്ങിലുണ്ടായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. രണ്ടാം വരവില്‍ മികച്ച ചിത്രങ്ങള്‍ തന്നെയാണ് താരത്തിനെ കാത്തിരുന്നത്. അടുത്തിടെയിറങ്ങിയ ജാനകീ ജാനേ മികച്ചാഭിപ്രായമാണ് നേടിയത്. ടെലിവിഷന്‍ ഷോയില്‍ ജഡ്ജായും സജീവമാണ് നവ്യ.