കഴിഞ്ഞ രണ്ട് വർഷത്തിനിടക്ക് ഏറ്റവും കൂടുതൽ തിയേറ്റർ ഫ്‌ളോപ്പ് നൽകിയ നടൻ റെക്കോർഡിന് ഉടമയാണ് ഈ യുവതാരം!!

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ്’ മാക്സ്വെൽ ജോസ് സംവിധാനം ചെയ്ത ചിത്രം സുഹൃത്തുക്കളായ ബിബിൻ ദാസും, ബിബിൻ…

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ്’ മാക്സ്വെൽ ജോസ് സംവിധാനം ചെയ്ത ചിത്രം സുഹൃത്തുക്കളായ ബിബിൻ ദാസും, ബിബിൻ വിജയനും സ്വന്തമായി ബിസിനസ് തുടങ്ങുകയെന്ന സ്വപ്നവുമായി നടക്കുന്ന ഐടി പ്രൊഫഷണലുകളായ യുവാക്കളുടെ ജീവിതകഥയാണ് പറയുന്നത്.


ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ് എന്ന സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഈ സിനിമയെ പറ്റി പറയാൻ ഒരു പോസറ്റീവ് വശം പോലും ഇല്ല ദയനീയം എന്ന് തന്നെ പറയേണ്ടിവരുമെന്നും ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞ 2 വർഷത്തിനിടക്ക് ഏറ്റവും കൂടുതൽ തിയേറ്റർ flop movies നൽകിയ നടൻ എന്നാ റെക്കോർഡിന് ഉടമ ഇനി അത് ആർക്കും തകർക്കാൻ പറ്റുന്ന് തോന്നുന്നില്ല എന്നുമാണ് വിഷ്ണു വിജയ് എഎസ് പറയുന്നത്.


” ഖാലിപേഴ്സ് of Billionaires 2023

ഈ വർഷം തുടങ്ങിയിട്ട് 4 മാസങ്ങൾ പിന്നിടുന്നു ആകെ തിയേറ്ററിൽ ഓടിയത് രോമാഞ്ചം മാത്രം 40 + Movies release ചെയ്തു ഭൂരിഭാഗവും എട്ട് നിലയിൽ പൊട്ടി വിഷു അടുത്തു വരുന്നു ഈ ആഴ്ച വിഷുവിന് കാണാൻ പറ്റിയ വല്ല പടവും റിലീസ് ഉണ്ടോ? കഴിഞ്ഞ വിഷുവിന് KGF 2,Beast ഉള്ളോണ്ട് മലയാളം റിലീസ് ഇല്ലായിരുന്നു

ഇനി

ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞ 2 വർഷത്തിനിടക്ക് ഏറ്റവും കൂടുതൽ തിയേറ്റർ flop movies നൽകിയ നടൻ എന്നാ റെക്കോർഡിന് ഉടമ ഇനി അത് ആർക്കും തകർക്കാൻ പറ്റുന്ന് തോന്നുന്നില്ല. ധ്യാൻ ശ്രീനിവാസൻ പുള്ളി ഒരു interview ൽ പറഞ്ഞു പുതിയൊരു ഡയറക്ടർക്ക് അവസരം കൊടുക്കുമ്പോൾ അവരുടെ ആദ്യ പടമല്ലേ അതുകൊണ്ട് അവരത് നന്നാക്കാൻ നോക്കുന്ന് പക്ഷെ അവരിൽ ഭൂരിഭാഗം directors മോശം സിനിമകളായിരുന്നു പ്രേക്ഷകർക്ക് കൊടുത്തത് അതുകൊണ്ട് തന്നെ അതെല്ലാം വമ്പൻ flop ആയിരുന്നു. ഈ സിനിമയെ പറ്റി പറയാൻ ഒരു പോസറ്റീവ് വശം പോലും ഇല്ല ദയനീയം എന്ന് തന്നെ പറയേണ്ടിവരും കോവിഡ് സമയത്ത് എടുത്ത് വെച്ചതാണ് 2 വർഷത്തിന് ശേഷം റിലീസ് .2 മണിക്കൂർ സമയം waste ആക്കാൻ താല്പര്യം ഉള്ളവർക്ക് കാണാം”

തഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ് എന്ന ചിത്രത്തിൽ ജഗദീഷ്, രമേഷ് പിഷാരടി, മേജർ രവി, രഞ്ജിനി ഹരിദാസ്, ധർമജൻ, സരയു, ലെന, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. റോയൽ ബഞ്ച എൻറർടയിൻമെൻറ് ബാനറിൽ അനു ജൂബി ജെയിംസ്, അഹമദ് റൂബിൻ സലിം, നഹാസ് ഹസ്സൻ എന്നിവരാണ് സിനിമനിർമ്മിച്ചത്.