‘എന്തൊരു ആശയം’ സൗദി വെള്ളക്കയെ പ്രശംസിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ

ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയാണ് ‘സൗദി വെള്ളക്ക’. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയ സിനിമയാണ് സൗദി വെള്ളക്ക. തിയേറ്റർ റിലീസിന്…

ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയാണ് ‘സൗദി വെള്ളക്ക’. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയ സിനിമയാണ് സൗദി വെള്ളക്ക. തിയേറ്റർ റിലീസിന് ശേഷം സിനിമ ഒടിടിയിലും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക ഇഷ്ടമായെന്നും വളരെ മനോഹരമായാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞു. ‘എനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്‌ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും ആയിരുന്നിട്ടും പിടിമുറുക്കുന്നതായിരുന്നു. വളരെ മികച്ച പ്രകടനങ്ങൾ ലഭിച്ചു. ചിത്രത്തിലെ ഡയലോഗുകളും എനിക്കിഷ്ടപ്പെട്ടു. കീപ്പ് ഇറ്റ് അപ്പ്’, ഇതായിരുന്നു ഗൗതം വാസുദേവ് മേനോൻ സിനിയെ കുറിച്ച പറഞ്ഞത്. സംവിധായകൻ തരുൺ മൂർത്തിയാണ് ഗൗതം വാസുദേവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ലുക്മാൻ അവറാൻ, ദേവി വർമ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, ശ്രിന്ധ, റിയ സെയ്‌റ, ധന്യ അനന്യ, വിൻസി അലോഷ്യസ് ,റിയ സെയ്‌റ, കുര്യൻ ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന താരങ്ങൾ.സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയത് തരുൺ മൂർത്തി തന്നെയാണ്. ഉർവ്വശി തിയറ്റേഴ്‌സിൻറെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച സിനിമയാണ് സൗദി വെള്ളക്ക.