അങ്ങനെ ചെയ്യുന്നതിൽ ഒരു നാണക്കേടും എനിക്ക് തോന്നിയിട്ടില്ല, ഇന്നും ഞാൻ അത് ചെയ്യാറുണ്ട്!

കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരിയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി വളരെ പെട്ടന്നാണ് പ്രേഷകരുടെ പ്രിയങ്കരിയായ താരമായി മാറിയത്. പിന്നീട് മികച്ച അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. അഭിമുഖങ്ങളിലും പൊതുവേദികളിലുമൊക്കെ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ പ്രേക്ഷകർ ഇഷ്ടപ്പെടാനും…

Gayathri open about her nature

കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരിയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി വളരെ പെട്ടന്നാണ് പ്രേഷകരുടെ പ്രിയങ്കരിയായ താരമായി മാറിയത്. പിന്നീട് മികച്ച അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. അഭിമുഖങ്ങളിലും പൊതുവേദികളിലുമൊക്കെ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ പ്രേക്ഷകർ ഇഷ്ടപ്പെടാനും തുടങ്ങി. പിന്നീട് ടോവിനോ തോമസിനൊപ്പം ഒരു മെക്സിക്കൻ അപാരത്തിൽ അഭിനയിച്ച ഗായത്രി തേപ്പുകാരി എന്ന പട്ടവും ആ ചിത്രത്തിലൂടെ സ്വന്തമാക്കി. തന്റെ നിലപാടുകൾ മുഖം നോക്കാതെ തുറന്നുപറയുന്ന ബോൾഡ് ആയ ഒരു പെൺകുട്ടി കൂടിയാണ് ഗായത്രി. ഗായത്രിയുടെ പല അഭിമുഖങ്ങളിൽ നിന്നും അത് പ്രേക്ഷകർക്കും മനസ്സിലായിട്ടുണ്ട്. ഇത് പോലെ ഒരു അഭിമുഖത്തിൽ ഗായത്രി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആകുന്നത്.

ഒരു കാര്യവും തന്നെ കൊണ്ട് കഴിയില്ലെന്ന് വിചാരിച്ചു താൻ മാറിനിൽക്കാറില്ല എന്നാണ് ഗായത്രി പറഞ്ഞത്. നാണിച്ച്‌ മാറി നില്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ എന്തും ചെയ്യാന്‍ മുന്നിട്ട് നില്‍ക്കുന്നത് എന്നാണ് ഗായത്രി ചോദിക്കുന്നത്. എന്റെ സംസാരമൊക്കെ കേള്‍ക്കുമ്ബോള്‍ അല്‍പം പക്വത കുറവാണോ എന്ന് പലരും ചോദിക്കാറുണ്ട്, അതും അല്ലങ്കിൽ ജാഡ പാർട്ടി ആണല്ലോ എന്ന് മനസ്സിൽ കരുതാറും കാണും. എന്റെ അഭിപ്രായത്തില്‍ പക്വത എന്ന് പറയുന്നത് സംസാരത്തിൽ അല്ല, പകരം പ്രവർത്തിയിൽ കാണിക്കേണ്ട കാര്യമാണ് .gayathri-suresh

ഒരാള്‍ വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് പക്വത കൊണ്ട് അര്‍ഥമാക്കുന്നത്. മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്ന ആള്‍ക്ക് പക്വതയുണ്ടാകണമെന്നില്ല. ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതാണ് പ്രധാനമെന്നും  ആണ് താൻ കരുതുന്നതെന്നും ഗായത്രി പറയുന്നു. ഇത് വരെയും തന്നെക്കൊണ്ട് കഴിയില്ല എന്ന് കരുതി ഒരു കാര്യത്തിലും പിന്നോട്ട് മാറി നിന്നിട്ടില്ല, ഇനിയും അങ്ങനെ തന്നെ താൻ പെരുമാറുവെന്നും ഗായത്രി പറഞ്ഞു.