ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്! സംവിധായകരുടെ ആഗ്രഹത്തിന് കീഴടങ്ങണം, ഗായത്രി സുരേഷ് പറയുന്നു 

പ്രേഷകരുടെ ഇഷ്ടനടിയാണ് ഗായത്രി സുരേഷ്, ഇപ്പോൾ താരം തന്റെ പുതിയ ചിത്രം അഭിരാമി റിലീസിനൊരുങ്ങുകയാണ്, ഈ ഒരു വേളയിൽ നടി ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താന്‍ സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുകയാണ്  ഇപ്പോൾ. ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം എന്നതാണ് ആഗ്രഹം. ഡയറക്ടറുടെ ആഗ്രഹത്തിന് കീഴടങ്ങി, അദ്ദേഹം പറയുന്നത് പോലെ അഭിനയിച്ച് അങ്ങനെ ഓരോ കാരക്ടറും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം.

സിനിമയില്‍ വേണ്ടത്ര സ്‌പേസ് കിട്ടിയിട്ടില്ല എന്ന തോന്നലില്ലാ, കുറേയൊക്കെ എന്റെ തന്നെ പ്രശ്‌നം തന്നെയാണ്. നമ്മള്‍ നമ്മളെ തന്നെ മാനേജ് ചെയ്ത് മെയിന്റയിന്‍ ചെയ്ത് പോകണം. ആ സമയത്ത് വേറെ ഒന്നിലേക്കും തിരിയാന്‍ പാടില്ല. അത് കരിയറില്‍ പ്രതിഫലിക്കും. അല്ലാതെ നമ്മള്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഭാഗത്ത് നിന്നുള്ള പരിശ്രമവും ജനുവിന്‍ ആയിരിക്കണമല്ലോ നടി പറയുന്നു

ഞാന്‍ ഇത്രയൊക്കെ ഉഴപ്പിയിട്ടും എനിക്ക് കിട്ടുന്നുണ്ടല്ലോ എന്ന നന്ദിയുണ്ട്. എനിക്ക് സ്വയം ഇപ്പോള്‍ നല്ല മാറ്റം തോന്നുന്നുണ്ട്. വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഇപ്പോള്‍ കുറച്ചുകൂടി എന്റെ മേലെ എനിക്ക് വിശ്വാസം ഉണ്ട്. കുറച്ചു കൂടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്. അന്നൊക്കെ എനിക്ക് ഇത് പറ്റില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നു. നമുക്ക് നമ്മളില്‍ തന്നെ വിശ്വാസമില്ലായിരുന്നു. ഇന്ന് പക്ഷെ അങ്ങനെയല്ല, സ്വയം ഒരു വിശ്വാസമുണ്ടെന്നും ഗായത്രി പറഞ്ഞു