വിഷുവിന് വീട്ടിലെത്താൻ ഇനിയും സ്‌പെഷ്യൽ ട്രയിനുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്, തിരക്കുള്ള റൂട്ടുകൾ പഠിച്ച ശേഷമായിരിക്കും സ്പെഷ്യൽ ട്രെയിനുകൾ റയിൽവേ പ്രഖ്യാപിക്കുക, കേരളത്തിൽ നിലവിൽ മാവേലി എക്സ്പ്രസ്സ്, മലബാർ എക്സ്പ്രസ്സ്, തിരുവനന്തപുരം എക്സ്പ്രസ്സ് എന്നീ മൂന്ന് പ്രധാനപ്പെട്ട ട്രെയിനുകളാണ് മലബാർ മേഖലയെ തെക്കൻ കേരളവുമായി ബന്ധപ്പെടുത്തുന്നത്. ഈ ട്രെയിനുകളിൽ എല്ലാം ടിക്കറ്റുകൾ ഇതിനകം തന്നെ കിട്ടാനില്ല. അവധിക്കാലവും ,കൂടാതെ വിഷുവുമാണ് ഈ തിരക്കിന് കാരണമാണ്. ഇനിയും വിഷുവിന് വീട്ടിലെത്താൻ പുതിയ ട്രെയിൻ പ്രഖ്യാപിചിരിക്കുകയാണ് ഇന്ത്യൻ റയിൽവേ, ഇനിയും യാത്രക്കാർക്ക് സുഖമായി വിഷുക്കാലത്ത് വീടുകളിലെത്താം.

തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ ഒരു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. കേരളത്തിനകത്ത് പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 12,19,26 മെയ് 3 എന്നീ ശനിയാഴ്ചകളിലാണ് മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസ് നടത്തുക. മംഗലാപുരത്ത് നിന്നും വൈകീട്ട് ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.35 നോർത്ത് എത്തും. ഏപ്രിൽ 13,20,27,മെയ് 4 എന്നീ ഞായറാഴ്ചകളിൽ വൈകുന്നേരം 6.40ന് നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് കാലത്ത് ഏഴ് മണിയോടെ മംഗലാപുരമെത്തും. ആലപ്പുഴ വഴിയാണ് സർവീസ്കേരളത്തിൽ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ എല്ലാം ട്രെയിനിന് സ്റ്റോപ്പുണ്ട്. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.