
മുംബൈ ജുഹുവിൽ വെച്ച് ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ അക്രമികൾ വെടിയുതിർത്ത സംഭവത്തിൽ താരത്തിന്റെ സമയോചിതമായ ഇടപെടലിന് വലിയ അഭിനന്ദനം. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭാഗത്തുനിന്നും ഈ അക്രമണമുണ്ടായത്. ആക്രമണത്തിൽ താരത്തിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്രതീക്ഷിതമായി വെടിവെപ്പുണ്ടായ ഭീകരമായ സാഹചര്യത്തിലും പതറാതെയാണ് ടൈഗർ ഷ്റോഫ് പെരുമാറിയത്. വെടിവെപ്പിൽ പരിക്കേറ്റ ഡ്രൈവറെ പെട്ടെന്ന് തന്നെ സീറ്റിൽ നിന്നും മാറ്റി, ടൈഗർ സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഈ സന്ദർഭോചിതമായ ഇടപെടൽ അദ്ദേഹത്തിന്റെ ധൈര്യം വെളിപ്പെടുത്തുന്നതാണെന്നും, അച്ഛൻ ജാക്കി ഷ്റോഫ് നൽകിയ ‘ടൈഗർ’ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് ഈ പ്രവൃത്തിയെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി നേരിട്ടെത്തി താരത്തെ സന്ദർശിച്ചിരുന്നു. അക്രമണത്തിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ, പ്രതിസന്ധി ഘട്ടത്തിലും മനസാന്നിധ്യം കൈവിടാത്ത ടൈഗർ ഷ്റോഫിന്റെ ധൈര്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സിനിമാ ലോകത്ത് സജീവമായിരിക്കുന്നത്.












