പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി

പോലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജുവിനെതിരെ കേസെടുത്തു. എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പോലീസുകാരനാണ് ബൈജുവിനെതിരെ പരാതി നൽകിയിരിക്കുന്നത്.

പരാതിക്കാരനായ പോലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പാ സന്ദർശിച്ചിരുന്നു. ഈ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്ന് ആരോപിച്ചാണ് എസ്ഐ ഇയാളിൽ നിന്ന് പണം കൈക്കലാക്കിയത്. കേസെടുക്കുമെന്നും വീട്ടിൽ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് എസ്ഐ നാല് ലക്ഷം രൂപ വാങ്ങിയെടുത്തത്.

പണം തട്ടിയെടുത്തതിന് പിന്നിൽ എസ്ഐയും സ്പായിലെ ജീവനക്കാരിയും ചേർന്നുള്ള ആസൂത്രിത തട്ടിപ്പാണെന്നാണ് പോലീസുകാരൻ്റെ ആരോപണം. സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.