‘ഗജിനി’ സിനിമയില്‍ സൂര്യയെ ആയിരുന്നില്ല..! തീരുമാനിച്ചത് മറ്റൊരു നടനെ..! എല്ലാം നിമിത്തം എന്ന് ആരാധകര്‍!!

2005ല്‍ പുറത്തിറങ്ങിയ ഗിജിനി ചിത്രം സൂര്യയുടെ സിനിമാ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആയി മാറിയിരുന്നു. മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ ഇന്നും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ഇപ്പോഴിതാ ഈ…

2005ല്‍ പുറത്തിറങ്ങിയ ഗിജിനി ചിത്രം സൂര്യയുടെ സിനിമാ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആയി മാറിയിരുന്നു. മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ ഇന്നും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ഇപ്പോഴിതാ ഈ സിനിമയില്‍ സംവിധായകന്‍ ആദ്യം മനസ്സില്‍ തീരുമാനിച്ച നായകന്‍ സൂര്യ ആയിരുന്നില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എ.ആര്‍ മുരുകദോസ് ആയിരുന്നു ഗജിനി ചിത്രത്തിന്റെ സംവിധായകന്‍.

ആരായിരുന്നു സംവിധായകന്‍ ആദ്യം സമീപിച്ച നായകന്‍ എന്നല്ലേ.. അത് മാധവനെ ആയിരുന്നു.. മാധവന്‍ തന്നെയാണ് ഈ കാര്യം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. റോക്കട്രി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഇന്‍സ്റ്റഗ്രാം വഴി പോയ ലൈവിലാണ് മാധവന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സൂര്യ കൂടെയുള്ള ലൈവ് സെഷന്‍ ആയിരുന്നു അത്. ഗജിനി ചിത്രത്തിന്റെ സംവിധായകന്‍ മുരുകദോസ് ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്നാണ് മാധവന്‍ പറയുന്നു. കഥ ഇഷ്ടപ്പെടാഞ്ഞത് കൊണ്ടാണ് താന്‍ ഓഫര്‍ സ്വീകരിക്കാതിരുന്നത് എന്നും മാധവന്‍ പറയുന്നു.

സിനിമയുടെ സെക്കന്‍പാര്‍ട്ട് ആണ് എനിക്ക് ഇഷ്ടമാകാതിരുന്നത്. പക്ഷേ അത് എന്തുകൊണ്ടും അര്‍ഹിച്ച നടനിലേക്ക് തന്നെയാണ് എത്തിപ്പെട്ടത് എന്നും മാധവന്‍ ലൈവില്‍ സൂര്യയെ സാക്ഷിയാക്കി പറഞ്ഞു. ആ സിനിമയ്ക്ക് വേണ്ടി നിങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സൂര്യാ.. നിങ്ങള്‍ തന്നെ ആയിരുന്നു ആ സിനിമയ്ക്ക് ഉചിതന്‍. ആ സിനിമ വിജയം ആയതോടെ നിങ്ങളെ ഞാന്‍ മാതൃകയാക്കാന്‍ തുടങ്ങി എന്നും മാധവന്‍ ലൈവില്‍ പറഞ്ഞിരുന്നു.

അതേസമയം, ഐസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് മാധവനും സൂര്യയും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിട്ടത്. മാധവന്‍ തന്നെ സംവിധാനം ചെയ്ത റോക്കട്രി ദ നമ്പി എഫക്ടില്‍ അതിഥി താരമായാണ് സൂര്യ എത്തിയിരുന്നത്.