ചെറുപ്പം മുതൽ തന്നെ പെൺകുട്ടികളെ അഭ്യാസം പഠിപ്പിക്കണം, വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി

വളരെ വേറിട്ട കഥാപാത്രങ്ങൾ കൊണ്ട്  മോളിവുഡ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടനാണ്  ഹരീഷ് പേരടി.താരം കുറെ നാളുകൾക്ക് മുൻപ് നമ്മുടെ നാട്ടിൽ  രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണെന്നും താരം…

Hareesh-peradi-01

വളരെ വേറിട്ട കഥാപാത്രങ്ങൾ കൊണ്ട്  മോളിവുഡ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടനാണ്  ഹരീഷ് പേരടി.താരം കുറെ നാളുകൾക്ക് മുൻപ് നമ്മുടെ നാട്ടിൽ  രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണെന്നും താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വളരെ വ്യക്തമായി തന്നെ ചോദിച്ചിരുന്നു.അതെ പോലെ തന്നെ ഇങ്ങനെയുള്ള വിളികളിൽ ബഹുമാനം കൊടുത്തേ പറ്റുവെങ്കിൽ തമിഴ് സിനിമയിലെ പോലെ എല്ലാവരും വലിപ്പചെറുപ്പമില്ലാതെ പരസ്പരം സാർ എന്ന് വിളിക്കുകയോ അമേരിക്കയിലെ പോലെ ഏതൊരു വലിയവനെയും ചെറിയവനേയും മിസ്റ്റർ എന്ന് ചേർത്ത് വിളിക്കുകയോ ചെയ്യാമെന്ന് താരം പറഞ്ഞിരുന്നു.അത് കൊണ്ട് തന്നെ നിലപാടുകൾ തുറന്ന് പറയുന്നതിൽ നിന്നും ഒട്ടും പിൻ മാറാത്ത ഒരു വ്യക്‌തി കൂടിയാണ് ഹരീഷ് പേരടി.

murder pala
murder pala

ഇപ്പോളിതാ നമ്മുടെ സമൂഹത്തിൽ മാതാപിതാക്കള്‍ക്ക് വളരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ.നിങ്ങൾക്ക് ജനിക്കുന്നത് ഒരു പക്ഷെ പെൺകുട്ടികളാണെങ്കിൽ അവരെ വളരെ ചെറുപ്പത്തിൽ തന്നെ  ചെറുപ്പത്തിലെ കരാട്ടെ,കളരി തുടങ്ങിയ സ്വയം പ്രതിരോധ മാർഗങ്ങൾ പഠിപ്പിക്കുന്നത് ഏറ്റവും ഉത്തമായിരിക്കുമെന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.അതെ പോലെ പാലാ സെന്റ് തോമസ് കോളേജില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ശേഷമാണ് വിദ്യാർത്ഥിനി കൊല്ലപ്പെടുന്നത്.ഈ സംഭവം നടക്കുന്നത് ബിരുദ പരീക്ഷയ്ക്ക് ശേഷമാണ്.ഈ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ തന്നെ ആളുകൾ അവിടേക്കെത്തുകയും വിദ്യാർത്ഥിനി ഉടൻ തന്നെ ഏറ്റവും അടുത്തുള്ള മരിയന്‍ സെന്റര്‍  ആശുപത്രി യിലേക്കെത്തിക്കുകയായിരുന്നു.വിദ്യാർത്ഥിനിക്ക് ആശുപത്രിയിലേക്ക് കൊണ്ട്  പോകുന്ന വഴിയിൽ ജീവനുണ്ടായിരുന്നു. പക്ഷെ എന്നാൽ ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ മരിക്കുകയായിരുന്നു.

Hareesh
Hareesh

കൊല്ലപ്പെട്ട വിദ്യാർത്ഥിനി വൈക്കം കളപ്പുരയ്ക്കലില്‍ നിതിനമോളാണ്. പെൺകുട്ടിയെ ആക്രമിച്ചത് കൂത്താട്ടുകുളം സ്വദേശിയായ അഭിഷേക് ബൈജുവാണ്. രണ്ടുപേരും ഫുഡ് ടെക്നോളജി വിദ്യാര്‍ഥികളാണ്. സംഭവ സ്ഥലത്ത് നിന്നും തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.അത് കൊണ്ട് തന്നെ നിധിനയുടെ മരണത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന കേരളത്തിന് ഇത് വളരെ വലിയ ഒരു താക്കീത് നവമാധ്യമങ്ങൾ വളരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ നിർബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങൾ പഠിപ്പിക്കുക…കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ..പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷൻമാരുടെയും ധാരണ…അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ് …ഇത്തരം വൈകാരിക ജൻമികളെ കീഴ്പ്പെടുത്താൻ പുതിയ കാലത്തിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക…പുതിയ ജീവിതം കെട്ടിപടുക്കുക.. എന്നാണ് ഹരീഷ് പേരടി ഫേസ്ബൂക്കിലൂടെ വ്യക്തമാക്കുന്നത്.