ഇനി അഞ്ജലിയായി അഭിനയിക്കാനാവില്ല!! ഹൃദയം തകര്‍ക്കുന്നെന്ന് ഗോപിക അനില്‍

മിനിസ്‌ക്രിനിലെ ഏറെ ആരാധകരുണ്ടായിരുന്ന കോമ്പോയായിരുന്നു ശിവാഞ്ജലി. സാന്ത്വനം പരമ്പരയിലെ ജോഡികളായിരുന്നു ശിവനും അഞ്ജലിയും. സജിനും ഗോപികയുമാണ് ജോഡികളായി എത്തിയത്. ആയിരത്തിലധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാത്തി സാന്ത്വനം അവസാനിച്ചത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിന്റെ അവസാന ഷോട്ടിനെ കുറിച്ച്…

മിനിസ്‌ക്രിനിലെ ഏറെ ആരാധകരുണ്ടായിരുന്ന കോമ്പോയായിരുന്നു ശിവാഞ്ജലി. സാന്ത്വനം പരമ്പരയിലെ ജോഡികളായിരുന്നു ശിവനും അഞ്ജലിയും. സജിനും ഗോപികയുമാണ് ജോഡികളായി എത്തിയത്. ആയിരത്തിലധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാത്തി സാന്ത്വനം അവസാനിച്ചത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിന്റെ അവസാന ഷോട്ടിനെ കുറിച്ച് ഗോപിക പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഇനി കാമറയ്ക്കു മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല എന്നത് തന്റെ ഹൃദയം തകര്‍ക്കുന്നെന്നാണ് ഗോപിക പറഞ്ഞത്. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചായിരുന്നു ഗോപികയുടെ കുറിപ്പ്. അവസാന രംഗം ചിത്രീകരിച്ചതിന് ശേഷം വികാരാധീനയാവുന്ന ഗോപികയാണ് വീഡിയോയില്‍ കാണുന്നത്. കരഞ്ഞുകൊണ്ട് സഹതാരങ്ങളേയും അണിയറ പ്രവര്‍ത്തകരോടും വിട പറയുന്ന വീഡിയോയാണ് താരം പങ്കുവച്ചത്.

അവസാനത്തെ ദിവസം, അഞ്ജലിയായുള്ള അവസാനത്തെ ഷോട്ട് ഹൃദയഭേദകമായിരുന്നു. ഇനി കാമറയ്ക്ക് മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല എന്നത് എന്നെ ഹൃദയം തകര്‍ക്കുന്നു. എന്റെ മുഴുവന്‍ ഹൃദയവും കൊടുത്താണ് അഞ്ജലിയായത്. ഞാന്‍ അഞ്ജലി ആവുന്നത് മിസ് ചെയ്യും. എനിക്കു വേണ്ടി മാത്രമാണ് അഞ്ജലി എന്ന കഥാപാത്രത്തെ എഴുതിയത് എന്നാണ് എനിക്ക് തോന്നുന്നത്. അത് എനിക്ക് ഇത്ര മനോഹരമായ യാത്ര സമ്മാനിക്കുമെന്ന് കരുതിയില്ല.

അഭിനയിക്കുന്നതിലും അപ്പുറം കഥാപാത്രമായി ജീവിക്കുകയായിരുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും അഞ്ജലിയെ എനിക്കായി നല്‍കുകയും ചെയ്ത ക്രൂവിന് നന്ദി പറയുന്നു. കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ കുടുംബത്തിലെ ഒരാളായി കാണുകയും ചെയ്ത പ്രേക്ഷകര്‍ക്ക് വലിയ നന്ദി പറയുന്നു. അഞ്ജലി, നീയെന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഒരുപാട് നന്ദിയുണ്ട്, എന്നാണ് ഗോപിക കുറിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ഗോപികയുടെയും ജിപിയുടെയും വിവാഹം. തൃശ്ശൂര്‍ വടക്കുംനാഥ സന്നിധിയിലായിരുന്നു താരവിവാഹം നടന്നത്. ഒക്ടോബറിലാണ് വളരെ സര്‍പ്രൈസായിട്ട് ഇരുവരും വിവാഹവാര്‍ത്ത പങ്കുവച്ചത്.