നൂറ് കോടി നേടി എന്ന് നിർമ്മാതാക്കൾ  തള്ളുമ്പോൾ ഇൻകം ടാക്സ് വരുമ്പോൾ അറിയാം സത്യം, മുകേഷ് 

ഓരോ സിനിമയും ഇറങ്ങുമ്പോൾ അത്  ഹിറ്റ് ആണെന്ന്റിയുന്നത് ആ സിനിമ നൂറു കോടി നേടി എന്നൊക്ക കേൾക്കുമ്പോൾ ആണ്, ഇപ്പോൾ ഒരു സിനിമ റിലീസ് ആയാൽ എല്ലാവരും ഉറ്റുനോക്കുന്നത് അതിന്റെ ബോക്സോഫീസ് കളക്ഷൻ ആണ്,…

ഓരോ സിനിമയും ഇറങ്ങുമ്പോൾ അത്  ഹിറ്റ് ആണെന്ന്റിയുന്നത് ആ സിനിമ നൂറു കോടി നേടി എന്നൊക്ക കേൾക്കുമ്പോൾ ആണ്, ഇപ്പോൾ ഒരു സിനിമ റിലീസ് ആയാൽ എല്ലാവരും ഉറ്റുനോക്കുന്നത് അതിന്റെ ബോക്സോഫീസ് കളക്ഷൻ ആണ്, ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ മുകേഷ്. ഒരു സിനിമ നൂറു കോടി നേടി എന്ന് നിർമാതാക്കൾ തള്ളുമ്പോൾ ഇൻകം ടാക്സ് വരുമ്പോൾ മാത്രെമേ അതിന്റെ സത്യാവസ്ഥയെ കുറിച്ച് അറിയാൻ കഴിയൂ  മുകേഷ് പറയുന്നു

അപ്പോൾ പറയും അയ്യോ സാർ അത് ശത്രുക്കൾ ഇട്ടതാണ് എന്ന്, സിനിമക്ക് വലിയ വിജയങ്ങൾ ഉണ്ടാകും, ഇപ്പോൾ 100 കോടി ക്ലബ്ബിൽ ആയി എന്ന് കേൾക്കുമ്പോൾ ഒന്ന് കയറി കണ്ടു കളയാം എന്ന് ചിന്തിക്കും. അങ്ങനെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും, ഇതൊക്കെ സിനിമയുടെ ഒരു മാജിക്കാണ് മുകേഷ് പറയുന്നു

അതുപോലെ ഒരു നൂറു ദിവസം ഒന്നും തീയിട്ടറിൽ ഓടില്ല അതാണ് സത്യം. ഇപ്പോൾ ഓ ടി ടി ആയില്ലേ, ഓ ടി ടി സിനിമ എടുത്തുകഴിഞ്ഞാൽ പിന്നെ ആരും തീയറ്ററിൽ പോകില്ല. ഇപ്പോൾ ഗോഡ് ഫാദർ ഇറങ്ങി 415  ദിവസമാണ് ഓടിയത് അതുപോലെ ഒരു ചിത്രവും അതിനെ ഭേദിച്ചിട്ടില്ല മുകേഷ് പറയുന്നു