കണ്ടാൽ ആരും ഭയക്കുന്ന തരത്തിലുള്ള കണ്ണുകൾ, ഓരോ ദിവസവും വീർത്ത് വലുതാകുന്ന കണ്ണുകളുമായി ഈ ആറുവയസ്സുകാരിയുടെ ജീവിതം

ആരെയും വേദനിപ്പിക്കുകയാണ് ആറു വയസ്സുകാരി ഗൗരിയുടെ ജീവിതം. കരുനാഗപ്പള്ളി സ്വദേശി ഉണ്ണിയുടേയും ദീപയുടേയും മകളാണ് ഗൗരി. ഓരോ ദിവസം തോറും ഈ കുട്ടിയുടെ കണ്ണുകൾ വീർത്ത് വലുതായി മാറുകയാണ്. ആരെയും പേടി തോന്നിപ്പിക്കും വിധമാണ്…

ആരെയും വേദനിപ്പിക്കുകയാണ് ആറു വയസ്സുകാരി ഗൗരിയുടെ ജീവിതം. കരുനാഗപ്പള്ളി സ്വദേശി ഉണ്ണിയുടേയും ദീപയുടേയും മകളാണ് ഗൗരി. ഓരോ ദിവസം തോറും ഈ കുട്ടിയുടെ കണ്ണുകൾ വീർത്ത് വലുതായി മാറുകയാണ്. ആരെയും പേടി തോന്നിപ്പിക്കും വിധമാണ് ആ കുഞ്ഞുമുഖത്തിലെകണ്ണ്.കണ്ണിനെ ബാധിക്കുന്ന optic chiasmatic glioma എന്ന കാന്‍സറാണ് ​കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്.
ഗൗരിക്ക് അഞ്ചാം മാസം ആയപ്പോഴാണ് കണ്ണിന്റെ വലുപ്പ വ്യത്യസം അച്ഛനും അമ്മയും കാണുന്നത്. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചെങ്കിലും കാന്‍സറാണെന്ന സംശയമില്ലായിരുന്നു.പക്ഷേ നാള്‍ക്കു നാള്‍ കണ്ണ് വലുതായി കൊണ്ടേയിരുന്നു.പരിശോധകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.തിരുവനന്തപുരത്തെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നിന്ന് കിട്ടിയ പരിശോധന ഫലം ഒഒന്നാകെ തകര്‍ത്തു കളഞ്ഞു.
ഗൗരിയുടെ ഇടത് കണ്ണിനും കാഴ്ച്ച കുറവാണു, ഇങ്ങനെ പോയാൽ ആ കണ്ണിന്റെയും കാഴ്ച്ച ഉടൻ നഷ്ടപ്പെടും എന്നാണ് ഡോക്ടറുമാർ അറിയിച്ചത്. ഗൗരിയുടെ തലച്ചോറിനേയും കണ്ണിനേയും ബന്ധിപ്പിക്കുന്ന ഞരമ്ബുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്.അതിനിടയില്‍ ട്യൂമര്‍ രൂപപ്പെട്ടിരിക്കുന്നു
മകളുടെ രോ​ഗ അവസ്ഥയെക്കുറിച്ച്‌ പിതാവ് പറയുന്നതിങ്ങനെ,എന്റെ കുഞ്ഞിന്റെ ആ കണ്ണില്‍ ഈ നിമിഷം വരെയും വെളിച്ചമെത്തിയിട്ടില്ല. ഗൗരിയുടെ കണ്ണുകൾക്ക് ഇപ്പോഴും ഇൻഫെക്ഷൻ അടിക്കാറുണ്ട്, അതുകാരണം ഇപ്പോഴും പലതരത്തിലുള്ള ശാരീരിക അസ്വസ്ഥകൾ കുട്ടിക്ക് ഉണ്ടാകാറുണ്ട്, ഇപ്പോഴും പനിയും ഛർദിയും ഒക്കെയാണ് ഗൗരിക്ക്.
മനഃസമാധാനമായി ഒന്നുറങ്ങാൻ പോലും ഗൗരിക്ക് കഴിയുന്നില്ല. വേദന മൂര്‍ച്ഛിക്കുമ്ബോള്‍ അവള്‍ ജീവനറ്റ പോലെയാകും കിടക്കുക.കണ്ണെടുത്ത് മാറ്റി  കൃത്രിമ കണ്ണ് ഘടിപ്പിപ്പിക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം.ഇടതു കണ്ണിന് കീമോ നല്‍കി തലച്ചോറിലെ ഞരമ്ബുകളിലുള്ള ട്യൂമറുകള്‍ നീക്കം ചെയ്യുക.ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് സാധ്യമൂ.അതാണ് മുന്നിലുള്ള ഏക പിടിവള്ളി.