യാഷിന്റെ നായികയായി ശ്രുതി ഹാസന്‍!! ഫസ്റ്റ് ലുക്ക് പുറത്ത്

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധേയമായ ചിത്രമാണ് ടോക്‌സിക്ക്. യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്‌സിക്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ടീം.…

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധേയമായ ചിത്രമാണ് ടോക്‌സിക്ക്. യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്‌സിക്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ടീം.

തെന്നിന്ത്യയുടെ പ്രിയ താരം ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയാവുന്നത്. ശ്രുതി ഹാസന് പിറന്നാള്‍ ആശംസയറിയിച്ചാണ് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. നായകന്‍ യാഷും ശ്രുതിയുടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ പേര് ഗീതു മോഹന്‍ദാസ് പ്രഖ്യാപിച്ചത്. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ചിത്രത്തില്‍ ബോളിവുഡ് താരം കരീന കപൂര്‍ നായികയാകുമെന്നൊക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

2025 ഏപ്രില്‍ 10-നാണ് സിനിമ തിയ്യേറ്ററിലെത്തുന്നത്. രചന നിര്‍വഹിക്കുന്നതും
ഗീതു മോഹന്‍ദാസ് തന്നെയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.