ആരാധകരെ കണ്ട് ഞെട്ടി വിഷ്ണു ജോഷി!! കാറിന് മുകളില്‍ കയറി നന്ദിയറിയിച്ച് താരം

ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരം അവസാന ഘട്ടത്തിലെത്തിയിരിക്കുകാണ്. 10 മത്സരാര്‍ഥികളുമായി പോരാട്ടം കടുത്തിരിക്കുകയാണ്. ഈ ആഴ്ച ഷോയില്‍ നിന്നും അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുകയാണ് വിഷ്ണു ജോഷി. അപ്രതീക്ഷിതമായിരുന്നു വിഷ്ണുവിന്റെ വിടവാങ്ങല്‍. സെറീന…

ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരം അവസാന ഘട്ടത്തിലെത്തിയിരിക്കുകാണ്. 10 മത്സരാര്‍ഥികളുമായി പോരാട്ടം കടുത്തിരിക്കുകയാണ്. ഈ ആഴ്ച ഷോയില്‍ നിന്നും അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുകയാണ് വിഷ്ണു ജോഷി. അപ്രതീക്ഷിതമായിരുന്നു വിഷ്ണുവിന്റെ വിടവാങ്ങല്‍. സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ, ജുനൈസ്, നാദിറ, അഖില്‍ മാരാര്‍, ഷിജു എന്നിവരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. അവശേഷിച്ചിരുന്ന പത്ത് പേരില്‍ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയിരുന്നു വിഷ്ണു.

ഷോയില്‍ നിന്നും പുറത്തായി വിഷ്ണു കൊച്ചിയിലെത്തിയിരിക്കുകയാണ്. താരത്തിനായി വമ്പന്‍ സ്വീകരണം തന്നെയാണ് ആരാധകര്‍ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയത്. നിരവധി ആരാധകരാണ് താരത്തിനെ കാണാന്‍ എത്തിയിരുന്നത്.

അതേസമയം ഇത്രയും വമ്പന്‍ സ്വീകരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിഷ്ണു പറയുന്നു. ഒരുപാട് സന്തോഷമുണ്ട്. കാറിന് മുകളില്‍ കയറി നിന്നാണ് വിഷ്ണു ആരാധകരോടുള്ള നന്ദി അറിയിച്ചത്. ഒരുപാട് സ്‌നേഹമുണ്ട്. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയുംപേര്‍ കാണാന്‍ എത്തുമെന്ന്. ഒരുപാട് നന്ദി. ഒരു സാധാരണക്കാരനില്‍ നിന്ന് ഇപ്പോള്‍ തന്നെ താരമാക്കിയത് നിങ്ങളാണെന്നും വിഷ്ണു പറയുന്നു.

എനിക്കറിയില്ല നിങ്ങള്‍ക്ക് എന്റെ ഗെയിം ഇഷ്ടമായോ ഇല്ലയോ എന്ന്. പക്ഷേ 100 ശതമാനം സംതൃപ്തിയോടെയാണ് താന്‍ പുറത്തേക്കിറങ്ങുന്നത്. അതിനകത്തെ ഒമ്പത് പേരും പുറത്തുപോയവരും തന്റെ നല്ല സുഹൃത്തുക്കളാണ് എന്നും വിഷ്ണു പറയുന്നു.

ഗെയിമിനായി ഞാന്‍ അവിടെ സംസാരിച്ചതൊക്കെ താന്‍ ഏത് നിമിഷമാണോ പടിയിറങ്ങിയത് അപ്പോള്‍ തീര്‍ത്തിട്ടാണ് ഇറങ്ങിയത്. അതെന്റെ തോളത്തുവെച്ച് നടക്കേണ്ട കാര്യമില്ല. എനിക്ക് നെഞ്ചുവിരിച്ച് മുന്നോട്ടാണ് പോകാനുള്ളത്.

ആ വീട്ടില്‍ പറഞ്ഞതും ചെയ്തതിലും തെറ്റുകളായിരിക്കും ഒരുപക്ഷേ ഉണ്ടായിരിക്കുക. അതില്‍ ശരികളുണ്ടായിരിക്കും. കുറവായിരിക്കും ശരികള്‍. പക്ഷേ എന്റെ തെറ്റുകള്‍ ഏറ്റെടുക്കരുത്. ഇപ്പോള്‍ മാതാപിതാക്കളായാലും അവരോട് കുട്ടികളോട് തെറ്റിനെ അങ്ങനെ കണ്ടിട്ട് തിരുത്തുകയെന്നാണ് നിര്‍ദ്ദേശിക്കേണ്ടത്. ശരിയുണ്ടെങ്കില്‍ മാത്രം ഏറ്റെടുത്താല്‍ മതി.

അല്ലാത്തപക്ഷം ഞാന്‍ പറഞ്ഞില്‍ മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. പരാതികളില്ല, വിദ്വേഷമില്ല. എന്താണ് ആ ഷോ എന്ന് അറിയാവുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ ആ ഷോ ഇഷ്ടപ്പെട്ട് തന്നെയാണ് പോയതെന്നും വിഷ്ണു പറയുന്നു. അവിടെ ഓരോ മത്സാര്‍ഥിയും ചെയ്തതും പറഞ്ഞതും അവിടെ തന്നെ തീരുന്നു. എന്റെ ഉള്ളിലില്ല. മറ്റുള്ളവര്‍ക്കും അങ്ങനെ ആകട്ടെ. എപ്പോഴും സ്‌നേഹം മാത്രമാണെന്നും വിഷ്ണു പറഞ്ഞു. തന്നെ ബോറടിച്ചതുകൊണ്ടായിരിക്കാം വോട്ടിംഗ് കുറഞ്ഞത്. തന്റെ മാത്രം തെറ്റുകൊണ്ടാണ് ഇപ്പോള്‍ പുറത്തായത്. അതിന് മറ്റാരും കാരണമല്ലെന്നും വിഷ്ണു പങ്കുവച്ചു.