ആദ്യമായി പേരക്കുട്ടിയെ കണ്ട് തുള്ളിച്ചാടി മുത്തച്ഛന്‍; കണ്ണു നനയിച്ച് ഒരു വീഡിയോ

കൂട്ടുകുടുംബ വ്യവസ്ഥിതി അണുകുടുംബത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ജീവിതത്തില്‍ ഏറെയും ഒറ്റപ്പെടുന്നത് പ്രായമായവരാണ്. ഇന്ന് പലര്‍ക്കും തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും മൊബൈല്‍ സ്‌ക്രീനിലോ ലാപ്ടോപ്പ് സ്‌ക്രീനിലോ മാത്രം കാണാന്‍ ബുദ്ധിമുട്ടാണ്. തിരക്കിനിടയില്‍ സ്വന്തം മുത്തച്ഛനും…

കൂട്ടുകുടുംബ വ്യവസ്ഥിതി അണുകുടുംബത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ജീവിതത്തില്‍ ഏറെയും ഒറ്റപ്പെടുന്നത് പ്രായമായവരാണ്. ഇന്ന് പലര്‍ക്കും തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും മൊബൈല്‍ സ്‌ക്രീനിലോ ലാപ്ടോപ്പ് സ്‌ക്രീനിലോ മാത്രം കാണാന്‍ ബുദ്ധിമുട്ടാണ്. തിരക്കിനിടയില്‍ സ്വന്തം മുത്തച്ഛനും മുത്തശ്ശിക്കും ഒരു യുവതി നല്‍കിയ സര്‍പ്രൈസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാനഡയില്‍ സ്ഥിരതാമസക്കാരിയായ സുനൈന മാലിക് തന്റെ മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് നല്‍കാനായാണ് കടല്‍ കടന്നെത്തിയത്. കൊച്ചുമകന്റെ കുഞ്ഞിനെ കണ്ട സന്തോഷത്തിലായ മുത്തച്ഛന്‍ എന്തായാലും സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്. ആദ്യമായി കണ്ടതിന്റെ സന്തോഷം, പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കണ്ടതിന്റെ സന്തോഷം, അവരുടെ മുഖഭാവങ്ങളിലും പ്രവൃത്തികളിലും പ്രകടമാണ്.

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സുനൈന തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുത്തച്ഛനേയും മുത്തശ്ശിയേയും നേരില്‍ കാണുന്നത്.

സുനൈന പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ ഞാന്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഒരു ഹോസ്റ്റലിലേക്ക് മാറി. എന്റെ മാതാപിതാക്കള്‍ നേപ്പാളില്‍ ആയിരുന്നതിനാല്‍ എനിക്ക് എപ്പോഴും അവരെ കാണാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഞാന്‍ കൂടുതല്‍ സമയവും ചിലവഴിച്ചത് അമ്മൂമ്മയുടെ വീട്ടിലാണ്. അമ്മൂമ്മ എന്നോട് കഥകള്‍ പറഞ്ഞു നടക്കാന്‍ കൊണ്ടുപോകുമായിരുന്നു. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഗോല്‍ഗപ്പ കഴിക്കുന്ന മത്സരത്തിലും പങ്കെടുത്തിരുന്നു. മാതാപിതാക്കളോടൊപ്പമില്ലെന്ന കുറവ് അവര്‍ എന്നെ അറിയിച്ചിരുന്നില്ല.

ഞാന്‍ ഡെന്റല്‍ സ്‌കൂളില്‍ പഠിക്കാന്‍ പോയപ്പോള്‍, ഞാന്‍ എല്ലാ ആഴ്ചയും എന്റെ മുത്തച്ഛനും മുത്തശ്ശിയും സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്റെ മുത്തച്ഛന്‍ എന്നെ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ചു. എന്നാല്‍ 2016ല്‍ വിവാഹം കഴിച്ച് കാനഡയിലേക്ക് പോയതോടെ അവരെ കാണാന്‍ വരാന്‍ കഴിഞ്ഞില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും വിളിച്ച് വിശേഷങ്ങള്‍ പങ്കുവെക്കാന്‍ മറക്കാറില്ല. അവര്‍ മുത്തച്ഛനും മുത്തശ്ശിയുമാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞാന്‍ അറിയിച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞാന്‍ എപ്പോഴും ഇസ്‌നയുടെ ചിത്രങ്ങളും വീഡിയോകളും അയയ്ക്കാറുണ്ട്.

പക്ഷെ അവര്‍ കൊച്ചുമകളെ സ്‌ക്രീനിലൂടെ കാണുന്നത് എനിക്ക് വെറുപ്പായിരുന്നു. പാന്‍ഡമിക് കാരണം, എന്റെ ഇന്ത്യാ സന്ദര്‍ശനം വൈകി! കഴിഞ്ഞ വര്‍ഷം എന്റെ മുത്തച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയില്ലായിരുന്നു. ഞാന്‍ തകര്‍ന്നു പോയ നിമിഷമായിരുന്നു അത്. അന്ന് ഇസ്‌നയ്ക്ക് 2 മാസം മാത്രമേ പ്രായമുള്ളൂ. പിന്നീട്, അവളുടെ മുത്തച്ഛന്‍ സുഖം പ്രാപിച്ചു, ഇസ്‌നയ്ക്ക് 1 വയസ്സായപ്പോഴേക്കും യാത്രാ നിയന്ത്രണങ്ങള്‍ നീക്കി. അങ്ങനെ ഞാന്‍ ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചു.

ഞാന്‍ അവരോട് പറഞ്ഞിരുന്നില്ല; അതൊരു സര്‍പ്രൈസ് ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്തൊരു അത്ഭുതമായിരുന്നു അത്! അവര്‍ക്ക് വിശ്വസിക്കാനായില്ല! ഞങ്ങളെ കണ്ടപ്പോള്‍ അപ്പൂപ്പന്‍ എഴുന്നേറ്റു നൃത്തം ചെയ്തു! 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അവരെ കാണുന്നു, പക്ഷേ അപ്പൂപ്പന്‍ന്റെ നൃത്തം കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു.

രണ്ടു ദിവസം ഞാന്‍ അവരോടൊപ്പം ചിലവഴിച്ചു. മുത്തശ്ശി എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എല്ലാം ഇസ്‌നയോട് പറഞ്ഞു. അവരെ ഒരുമിച്ചു കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. എന്നാല്‍ തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. നീ വലുതാകുമ്പോള്‍ നിന്നെയും ഗോല്‍ഗപ്പ കഴിക്കാന്‍ കൊണ്ടുപോകുമെന്ന് മുത്തശ്ശന്‍ പറയുന്നത് കേട്ട് ഞാന്‍ ഇസ്‌നയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

കാനഡയിലേക്ക് മടങ്ങുന്നത് വളരെ വേദനാജനകമായിരുന്നു. അവരോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്തായാലും അവരുടെ സ്‌നേഹം ഇസ്‌നയ്ക്കും അനുഭവിക്കാന്‍ കഴിഞ്ഞു. എനിക്കറിയാം അവരുടെ സ്‌നേഹം എപ്പോഴും അവളോടൊപ്പമുണ്ടാകുമെന്ന്.