തലൈവര്‍ക്ക് പുറന്തനാള്‍ വാഴ്ത്തുക്കള്‍!! മമ്മൂട്ടിയുടെ പോസ്റ്റ് വൈറലാകുന്നു…

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് 71-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്ന് നിരവധിപ്പേരാണ് അദ്ദേഹത്തിന്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി രജനീകാന്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ വഴി അറിയിച്ച ആശംസാ പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. രജനീകാന്തുമൊത്ത് ഒരുമിച്ച് അഭിനയിച്ച മണി രത്‌നം ചിത്രം ‘ദളപതി’യുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പ്രിയ സുഹൃത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നത്. ‘സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു,

പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക’, ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. അതേസമയം നിരവധി താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുമാണ് സോഷ്യല്‍ മീഡിയയിലൂടെ രജനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ്, ഡി ഇമ്മന്‍, സാക്ഷി അഗര്‍വാള്‍, ഹന്‍സിക, കലൈപ്പുലി എസ് താണു, പ്രേംജി അമരന്‍, ശിവകാര്‍ത്തികേയന്‍, വിഷ്ണു വിശാല്‍, സീനു രാമസാമി തുടങ്ങി നിരവധി പേര്‍ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. താരത്തിന് ആശംസ നേര്‍ന്നുകൊണ്ടുള്ള ഹാഷ്ടാഗും ട്രെന്‍്ഡായി മാറുകയാണ്. ഈ വര്‍ഷത്തെ ദാദാസാഹേബ് ഫല്‍ക്കെ പുരസ്‌കാരവും രജനിയെ തേടിയെത്തിയിരുന്നു. ഇന്ന് തന്റെ 71-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് രജനീകാന്ത്. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പോലെ സ്‌റ്റൈല്‍ മന്നന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും.

 

 

Previous articleഅച്ഛന്‍ കാരണം ഞാന്‍ ഇങ്ങനെയായി!! രഞ്ജിനി ഹരിദാസ് തുറന്ന് പറയുന്നു…
Next articleഎന്റെ പേര് അങ്ങനെയല്ല, തുറന്നടിച്ച് ഡയാന ഹമീദ്