ഗതി കിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു…ഹരീഷ് പേരടി

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രമാണ് ചാവേര്‍. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതീക്ഷകളോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. കണ്ണൂരിലെ…

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രമാണ് ചാവേര്‍. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതീക്ഷകളോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്.

കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. സിനിമയില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.
ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഡീഗ്രേഡിംങ് നടക്കുന്നുണ്ടെങ്കിലും താന്‍ എന്തായാലും ഈ സിനിമ കാണുമെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. ഇന്ന് രാവിലെ ലുലുവില്‍ ടിക്കറ്റെടുത്തെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രം കണ്ട ശേഷമുള്ള നടന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല. മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു..ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉള്‍ക്കാഴ്ചയായിരുന്നു ചാവേറെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാഘവന്‍ പെരുവണ്ണാന്റെ മോനെ ‘എന്ന അലര്‍ച്ച, ഒന്‍ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാന്‍ പറയൂല്ലാ എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,’ഇങ്ങള് ആരാ?എന്തിനാ?’എന്ന ആരോടെന്നില്ലാത്ത ചോദ്യം,’ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി’..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല.

മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉള്‍ക്കാഴ്ച്ച, ജോയേട്ടാ, ടിനു, നിങ്ങളൊരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്.

അശോകന്‍=ശോകമില്ലാത്തവന്‍, കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവര്‍ത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചന്‍, ഈ പകര്‍ന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക്, പെപ്പേ, മായ്ക്കാന്‍ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം.

വേട്ടയാടികൊണ്ടേയിരിക്കുന്നു, മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ, മലയാളി കുടുംബങ്ങള്‍ തിയ്യറ്ററുകള്‍ നിറക്കേണ്ട സിനിമ തന്നെയാണ് ചാവേര്‍, എന്ന് പറഞ്ഞാണ് ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നത്.