ബ്ലെസിയേട്ടന്‍ ക്യാമറകൊണ്ടെഴുതിയ കവിത…ശരിക്കും മരുഭൂമിയില്‍ പെട്ടുപോയി-ഹരീഷ് പേരടി

ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജ് എന്ന നടന്റെ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമായപ്പോള്‍ മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ചിത്രം പിറന്നു, ആടുജീവിതം. ഹൃദയത്തിലേറ്റിയിരിക്കുകയാണ് ആരാധകലോകം. സോഷ്യല്‍ മീഡിയയില്‍ നിറയെ ചിത്രത്തിനുള്ള അഭിനന്ദനങ്ങള്‍…

ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജ് എന്ന നടന്റെ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമായപ്പോള്‍ മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ചിത്രം പിറന്നു, ആടുജീവിതം. ഹൃദയത്തിലേറ്റിയിരിക്കുകയാണ് ആരാധകലോകം. സോഷ്യല്‍ മീഡിയയില്‍ നിറയെ ചിത്രത്തിനുള്ള അഭിനന്ദനങ്ങള്‍ മാത്രമാണ് നിറയുന്നത്.

സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനങ്ങളര്‍പ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. നടന്‍ ഹരീഷ് പേരടിയുടെ അഭിനന്ദന കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ബ്ലെസിയേട്ടന്‍ ക്യാമറകൊണ്ടെഴുതിയ കവിത…ശരിക്കും മരുഭൂമിയില്‍ പെട്ടുപോയി..നോവല്‍ വായിച്ചപ്പോള്‍ പെട്ട അതേ പെടല്‍ വീണ്ടും അനുഭവപ്പെട്ടു…പ്രിഥ്യിരാജ് എന്ന നടന്റെ സമര്‍പ്പണം വാക്കുകള്‍ക്കുമപ്പുറം..ഗോകുലിനെ തേടി ഹക്കീം എത്തിയത് പ്രിയപ്പെട്ട ശാന്തന്റെ നന്മയാണെന്നറിയുമ്പോള്‍ മനസ്സ് നിറഞ്ഞു…തിയ്യേറ്ററില്‍ തന്നെ അനുഭവിക്കേണ്ടത്…ആടുജീവിതം..നജീബിന്റെ സമാനതകളില്ലാത്ത ജീവിതം.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

2008ല്‍ ‘ആടുജീവിതം’ ത്തിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ശേഷം 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും കടന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയാക്കിയത്.

ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രമാണ് ആടുജീവിതം. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.