‘കാലം മുന്നോട്ട് പോകട്ടെ ….നമുക്ക് നമ്മളായി തുടരാം’!! മൂന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി വിജിലേഷ്

മലയാള സിനിമയില്‍ കുറഞ്ഞകാലം കൊണ്ട് തന്നെ ശ്രദ്ധേയനായ താരമാണ നടന്‍ വിജിലേഷ് കാരയാട്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങി ആരാധകരെ മനസ്സില്‍ പെട്ടെന്ന് ഇടംപിടിയ്ക്കാന്‍ താരത്തിനായി. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. നടകത്തില്‍…

മലയാള സിനിമയില്‍ കുറഞ്ഞകാലം കൊണ്ട് തന്നെ ശ്രദ്ധേയനായ താരമാണ നടന്‍ വിജിലേഷ് കാരയാട്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങി ആരാധകരെ മനസ്സില്‍ പെട്ടെന്ന് ഇടംപിടിയ്ക്കാന്‍ താരത്തിനായി. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. നടകത്തില്‍ നിന്നാണ് താരം സിനിമാലോകത്തെത്തുന്നത്.

ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷത്തിലാണ് താരമുള്ളത്. മൂന്നാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘കാലം മുന്നോട്ട് പോകട്ടെ ….നമുക്ക് നമ്മളായി തുടരാം’-മൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ വിജിലേഷ് കുടുംബ ചിത്രം പങ്കുവച്ച് കുറിച്ചത്.

കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് വിജിലേഷിന്റെ ഭാര്യ. താരത്തിന് ഒരു മകനുണ്ട്. ഏദന്‍ എന്നാണ് പേര്. കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന്‍ എന്ന കഥാപാത്രമാണ് നടന്റെ കരിയറിലെ ബെസ്റ്റ് കാരക്ടര്‍.