ഉലകനായകന്റെ സിനിമയില്‍ ഹരീഷ് പേരടിയും

നാടക അഭിനയത്തിലൂന്നി പിന്നീട് മലയാള സിനിമാ മേഖലയിലും തന്റെ അഭിനയ പ്രാവീണ്യം കാഴ്ച്ചവെച്ച നടനാണ് ഹരീഷ് പേരടി. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും സജീവമാണ് താരം. മെറസല്‍ അടക്കം ഒട്ടേറെ പ്രധാന ചിത്രങ്ങളുടെ ഭാഗമാകാനും…

നാടക അഭിനയത്തിലൂന്നി പിന്നീട് മലയാള സിനിമാ മേഖലയിലും തന്റെ അഭിനയ പ്രാവീണ്യം കാഴ്ച്ചവെച്ച നടനാണ് ഹരീഷ് പേരടി. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും സജീവമാണ് താരം. മെറസല്‍ അടക്കം ഒട്ടേറെ പ്രധാന ചിത്രങ്ങളുടെ ഭാഗമാകാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഹരീഷിനെ തേടി ഉലകനായകന്‍ കമല്‍ ഹാസന്റെ പുതിയ ചിത്രത്തില്‍ നിന്നും അവസരം എത്തിയിരിക്കുകയാണ്.

കമല്‍ ഹാസന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ സിനിമാ മേഖലയെ പ്രകമ്പനം കൊള്ളിച്ച വാര്‍ത്തയായിരുന്നു. അതില്‍ ഏറ്റവും വലിയ പ്രത്യേകതയും സന്തോഷവും മലാളികള്‍ക്ക് നല്‍കുന്നത് ചിത്രത്തില്‍ ഫഹദ് ഫാസിലും അഭിയിക്കുന്നുണ്ട് എന്നുള്ളതാണ്. ഇപ്പോള്‍ അതേ സിനിമയില്‍ തന്നെ ഹരീഷും ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുമെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്തത്. യുവ താരം കാളിദാസ് ജയറാമും നരേനും ചിത്രത്തിലുണ്ട്. താരങ്ങള്‍ക്ക് എന്തു കഥാപാത്രങ്ങളായിരിക്കും എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിക്രം എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍.

അനിരുദ്ധ് ആണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം.