നല്ല വെയിലുള്ളപ്പോള്‍ ലിജോയുടെ ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഒരു മഴ പെയ്ത ഫീലായിരുന്നു!! ഹരിപ്രശാന്ത്

ആരാധകലോകം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ മലൈക്കോട്ടെ വാലിബന്‍ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് തിയ്യേറ്ററില്‍ നിന്നും വരുന്നത്. റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ്…

ആരാധകലോകം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ മലൈക്കോട്ടെ വാലിബന്‍ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് തിയ്യേറ്ററില്‍ നിന്നും വരുന്നത്. റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ് ഒരു പക്ഷത്തിന്റെ പ്രതികരണങ്ങള്‍. ഒരു ‘ക്ലാസ്’ സിനിമയാണെന്നും പ്രതികരണങ്ങളുണ്ട്. നാടുനീളെ വെല്ലുവിളിച്ച് സഞ്ചരിക്കുന്ന വാലിബന്‍ എന്ന അമാനുഷികനായ മല്ലയുദ്ധക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

ചിത്രത്തിനെ കുറിച്ച് ഹരിപ്രശാന്ത് പറയുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഹരിപ്രശാന്തും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ലിജോ എക്‌സ്പീരിയന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണെന്ന് ഹരിപ്രശാന്ത് പറയുന്നു.

ആളുകള്‍ തിയേറ്ററിലെത്തുമ്പോള്‍ അതിന്റെ ഓരോ ഫ്രെയിംസും വിഷ്വല്‍സും കണ്ട് അത്ഭുതപ്പെടണം. അദ്ദേഹത്തിന്റെ ഏത് പടം കണ്ടാലും നമുക്ക് അങ്ങനെയാണല്ലോ തോന്നുന്നത്. എല്ലാ പടത്തിലും വിഷ്വല്‍സിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ഹരിപ്രശാന്ത് പറയുന്നു.

ലിജോ ജേസ് പെല്ലിശ്ശേരിയുടെ ഈ. മ. യൗ എന്ന പടം തിയേറ്ററില്‍ പോയിരുന്നാണ് കണ്ടത്. സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു മഴ പെയ്ത ഫീലായിരുന്നു എനിക്ക്. നല്ല വെയിലുള്ളപ്പോഴാണ് ഞാന്‍ പുറത്ത് ഇറങ്ങിയത്. പക്ഷെ അത്ര നേരം ആ ഫീലില്‍ ഇരുന്നത് കൊണ്ടായിരിക്കും എനിക്ക് അങ്ങനെ തോന്നിയതെന്നും ഹരിപ്രശാന്ത് പറയുന്നു.