ഉർജ്ജസ്വലതയോടെ ഇരിക്കാൻ എത്ര മണിക്കൂർ ഉറങ്ങണം? ശതകോടീശ്വരൻ എലോൺ മസ്ക് മുതൽ റൊണാൾഡോ, ഷാരൂഖാൻ വരെ ഉറങ്ങുന്നതിങ്ങനെ

ഉർജ്ജസ്വലതയോടെ ഇരിക്കാൻ എത്ര മണിക്കൂർ ഉറങ്ങണം? ശതകോടീശ്വരൻ എലോൺ മസ്ക് മുതൽ റൊണാൾഡോ, ഷാരൂഖാൻ വരെ ഉറങ്ങുന്നതിങ്ങനെ

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വേണം . സാധാരണ ഒരു ശരാശരി മനുഷ്യന് 7-8 മണിക്കൂർ ഉറക്കം നിര്ബന്ധമാണെന്നാണ് പറയപ്പെടുന്നത് . എന്നാൽ നമ്മുടെ ശതകോടീശ്വരന്മാരും പ്രമുഖ സെലിബ്രിറ്റീസും ഇത്രയും മണിക്കൂർ ഉറങ്ങുന്നവരാണോ ? അവരുടെ ജീവിതം ഇത്രയും വിജയകരമായി പോകുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? അവരുടെ ഒരു ദിവസം ഉറക്കത്തിനായി അവർ ചിലവഴിക്കുന്നത് എത്ര മണിക്കൂറുകളാണെന്നു നമുക്ക് നോക്കാം .

ആദ്യമായി ശതകോടീശ്വരൻ ഇന്ന് സമ്പന്ന പട്ടികയിൽ ഒന്നാമനായി നിൽക്കുന്ന ടെസ്ല സിഈഒ എലോൺ മസ്ക്, ഉറക്കത്തിനു ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ് . അദ്ദേഹത്തിന്റെ ടൈം ടേബിൾ അനുസരിച്ച് ദിവസവും ഉറങ്ങുന്നതിനു മൂന്ന് മണിക്കൂർ മുൻപ് ആഹാരം കഴിക്കും . അതിനു ശേഷം ഇടവിട്ട് ഒന്നും കഴിക്കില്ല . രാത്രി 1 മണിക്കാണ് അദ്ദേഹം ഉറങ്ങാൻ കിടക്കാറ് . ഏകദേശം 7 മണിയോടെ അദ്ദേഹം ഉണരും . അദ്ദേഹം ഉറങ്ങാനായി ഒരു ദിവസം ചിലവഴിക്കുന്നത് 6 മണിക്കൂറാണ് .

രണ്ടാമതായി മൈക്രോ സോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തയാളാണ് . അദ്ദേഹം ഒരു ദിവസം ഏറെ ഊർജാത്മകമായി ഇരിക്കണമെങ്കിൽ 7 മണിക്കൂർ ഉറക്കം ആവശ്യമാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ട് .

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മുൻപ് അദ്ദേഹം തന്റെ ഉറക്കത്തിൽ ക്രമീകരിച്ച മാറ്റം കാരണം ഐപിഎൽ ലിൽ കൂടുതൽ ഉർജത്തോടെ കായികക്ഷമത കൂട്ടാൻ സാധിച്ചിരുന്നതായി  പറഞ്ഞിട്ടുണ്ട് . രാവിലെ 3 മണി മുതൽ 11 മണിവരെ യാണ് അദ്ദേഹം ഉറങ്ങാനായി മാറ്റിവെച്ചത് . ദിവസം 7-8 മണിക്കൂറാണ് അദ്ദേഹം ഉറങ്ങാറ് .

ഇന്ത്യൻ യൂവാക്കളുടെ പ്രിയതാരാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കൊഹ്‌ലിയും കൃത്യമായി ഉറങ്ങാൻ സമയം ക്രമപ്പെടുത്തിയിട്ടുള്ളയാളാണ് . അദ്ദേഹത്തിന്റെ ബെഡ് ടൈം രാത്രി 9.30 – 9.45 PM ആണ് . ദിവസവും 7-8 മണിക്കൂർ ഉറക്കം നല്ല ഉർജ്ജസ്വലതയോടെ കളിയ്ക്കാൻ ആവശ്യമാണെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട് .

എന്നാൽ ഇന്ത്യക്കാരുടെ പ്രിയതാരമായ ബോളിവുഡ് താരം ഷാരൂഖാനും കൃത്യമായ സമയത്ത് ഉറങ്ങുന്നയാളാണ് . അദ്ദേഹം ദിവസവും രാവിലെ 4 മണി മുതലാണ് ഉറങ്ങാൻ പോകാറെന്ന് പറഞ്ഞിട്ടുണ്ട് . ഈ ഉറക്കം രാവിലെ 9 – 10 മണി വരെ നീളും . ദിവസവും 5 – 6 മണിക്കൂറാണ് കിംഗ് ഖാൻ ഉറങ്ങുന്നത് . രാത്രിയിലാണ് താൻ മിക്കപ്പോഴും വർക്ക് ഔട്ട് ചെയ്യാറെന്നും ഷാരൂഖാൻ പറഞ്ഞിട്ടുണ്ട് .

പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ലോക ഫുട്ബാൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ യുടെ ദൈനം ദിന ടൈം ടേബിൾ . ഇപ്പോഴും എനെർജിറ്റിക്കായി കളിക്കുന്ന റൊണാൾഡോ ഒറ്റ കിടപ്പിൽ ഉറങ്ങുന്നതിന് പകരം അത് പല പല ഇടവേളകളിലായിട്ടാണ് ഉറങ്ങുന്നത് . 90 മിനിറ്റ് ദൈര്‍ഘ്യമാണ് ഉറങ്ങാനായി റൊണാൾഡോ നിശ്ചയിച്ചിരിക്കുന്നത്. ഒരു ദിവസം ഇപ്രകാരം 5 തവണ റൊണാൾഡോ ഉറങ്ങും. ഒരു സ്ലീപ് സപെഷ്യലിന്‍റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സ്ലീപ് ടൈം ഫോളോ ചെയ്യുന്നതെന്ന് റൊണാൾഡോ പറഞ്ഞിട്ടുണ്ട് . ഇത് കണക്ക് കൂട്ടുമ്പോൾ റൊണാൾഡോയും ഒരു ദിവസം 7 – 8 മണിക്കൂർ ഉറങ്ങുന്നയാളാണ് .

എന്നാൽ ലോക നമ്പർ വൺ ഫുട്ബാൾ താരം മെസ്സി ഉറങ്ങുന്നത് 9 മണിക്കൂറാണ് . അദ്ദേഹത്തിന്റെ ഉറക്കസമയം രാത്രി 9 മാണിയാണ് . 9 മണിക്ക് കിടന്നാൽ രാവിലെ ഉറക്കമുണരുന്നത് 6 മണിക്കാണെന്ന് അദ്ദേഹവും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട് .

ഇന്ത്യൻ വ്യവസായ സമ്പന്നൻ രത്തൻ ടാറ്റയും വളരെ കർമ്മനിരതനായി ജോലി ചെയ്തിരുന്നയാളായിരുന്നു . ദിവസവും അദ്ദേഹം ജോലി തുടങ്ങുന്നത് രാവിലെ 6 മണി മുതൽ 9 മണിവരെയാണ് . അതിൽ ഞായറാഴ്ചയാണ് അദ്ദേഹം പൊതുവെ വിശ്രമിക്കാറ് . ദിവസവും 8 മണിക്കൂറായിരുന്നു രത്തൻ ടാറ്റയും ഉറങ്ങാനായി എടുത്തിരുന്നത് .

എന്നാൽ മേല്പറഞ്ഞവരെല്ലാം അവരുടെ ദൈനം ദിന കാര്യങ്ങൾ കൃത്യ സമയം കണക്കാക്കി നിർ വഹിക്കുന്നവരാണ് . അവരുടെ ജീവിതത്തിൽ സമയത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് .