
മലയാളികളിൽ നിരവധി പേർക്കും ബീഫ് ഒരു വികാരമാണ്. ബീഫും പൊറോട്ടയും ബീഫും ചോറും അങ്ങനെ ബീഫ് മിക്കപ്പോഴും കഴിക്കുന്നവരാണ് കൂടുതലും. എന്നാൽ ബീഫ് ധാരാളം കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി, കൊഴുപ്പ്, സോഡിയം എന്നിവ ബീഫിൽ അധികമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് അമിത വണ്ണത്തിന് കാരണമാകും. ഹൃദയാഘാതമുൾപ്പെടെയുള്ളവയിലേക്കും ബീഫിന്റെ അമിത ഉപയോഗം നയിച്ചേക്കാം. ബീഫ് ഒരുപാട് കഴിച്ചാൽ ശരീരത്തിൽ രക്തസമർദ്ദത്തിന്റെ അളവ് കൂടാനും സാദ്ധ്യതയുണ്ട്.

ബീഫ് കഴിക്കുന്നവരിൽ കുടലിലെ കാൻസറിന് സാധ്യത ഏറെയാണെന്ന് പറയുന്നു. സോസേജ് പോലുള്ള സംസ്‌കരിച്ച മാംസം അമിതമായി കഴിക്കുന്നവരിൽ വൻകുടലിൽ കാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ ആണെന്നാണ് പറയപ്പെടുന്നത്.
മറ്റ് മാംസങ്ങളെ അപേക്ഷിച്ച് ബീഫിൽ കാത്സ്യത്തിന്റെ അളവും കൂടുതൽ ആണ്. ഇത് വൃക്കസംബന്ധമായ തകരാറിലേക്കും നയിച്ചേക്കാം. പ്രമേഹ രോഗികൾ ബീഫ് ശ്രദ്ധയോടെ മാത്രമേ കഴിക്കാവൂ. ഇനിയും നിങ്ങളൊരു ബീഫ് പ്രേമിയാണെന്ന് പറയണോ?











