നാനി ചിത്രം ഹായ് നാണ്ണാ ഒടിടിയിലേക്ക്!!

നാനി നായകനായ പുതിയ ചിത്രം ഹായ് നാണ്ണാ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. തിയ്യേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് നാണ്ണാ ഒടിടിയിലേക്ക് എത്തുന്നത്. ചിത്രം…

നാനി നായകനായ പുതിയ ചിത്രം ഹായ് നാണ്ണാ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. തിയ്യേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് നാണ്ണാ ഒടിടിയിലേക്ക് എത്തുന്നത്. ചിത്രം എന്ന് ഒടിടിയിലെത്തും എന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്. തിയ്യേറ്ററില്‍ മികച്ച കലക്ഷനും ചിത്രം നേടിയിരുന്നു.

ഷൊര്യുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഹായ് നാണ്ണാ എന്ന ഹിറ്റ് ചിത്രം നിര്‍മിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സിയാണ് നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ഹിഷാം അബ്ദുള്‍ വഹാബ് നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്തിരിക്കുന്നത്. മകളുടെയും അച്ഛന്റെയും മനോഹരമായ ജീവിത കഥയാണ് ഹായ് നാണ്ണാ അവതരിപ്പിക്കുന്നത്. അച്ഛന്റെ വേഷത്തില്‍ നാനിയുടേത് പ്രകടനത്തിന് മികച്ച പ്രതികരണമാണ് നേടുന്നത്. മകളായി എത്തിയ കൈറ ഖന്നയുടെയും പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു.