മൂന്ന് കോടി രൂപ വില, 24 കാരറ്റ് ശുദ്ധമായ സ്വർണം കൊണ്ട് കേക്ക്; നടിയുടെ പിറന്നാൾ ആഘോഷം വൈറൽ

ജന്മദിനാഘോഷത്തിന് 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച്‌ ബോളിവുഡ് നടി ഉർവശി റൗട്ടേല. ബോളിവുഡ് നടിയും മോഡലുമായ ഉർവശി റൗട്ടേലയ്ക്ക് വെറൈറ്റി സർപ്രൈസ് നല്‍കിയത് റാപ്പറും സംഗീതജ്ഞനുമായ യോ യോ ഹണി സിങ് ആണ്.…

ജന്മദിനാഘോഷത്തിന് 24 കാരറ്റ് സ്വർണ കേക്ക് മുറിച്ച്‌ ബോളിവുഡ് നടി ഉർവശി റൗട്ടേല. ബോളിവുഡ് നടിയും മോഡലുമായ ഉർവശി റൗട്ടേലയ്ക്ക് വെറൈറ്റി സർപ്രൈസ് നല്‍കിയത് റാപ്പറും സംഗീതജ്ഞനുമായ യോ യോ ഹണി സിങ് ആണ്. ഉര്‍വശിയുടെ 30-ാം ജന്മദിനത്തിന് സ്വർണ കേക്ക് ഹണി സിങ് സമ്മാനിക്കുകയായിരുന്നു. 24 കാരറ്റ് സ്വർണത്തിൽ തീർത്ത കേക്കിന് ഏകദേശം മൂന്ന് കോടി രൂപ വില വരുമെന്നാണ് വിവരം.

ഹണി സിങ്ങിന്റെ പുതിയ സംഗീത ആൽബമായ ‘ലവ് ഡോസ് 2’ന്റെ ചിത്രീകരണ സെറ്റിൽ വച്ചായിരുന്നു ഉർവശിയെ ഞെട്ടിച്ചുകൊണ്ടുള്ള വമ്പൻ സര്‍പ്രൈസ്. ശുദ്ധമായ 24 കാരറ്റ് സ്വർണമാണ് കേക്കിൽ ഉപയോഗിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും വിലയേറിയ കേക്ക് എന്ന അവകാശവാദവും ഇതിന് പിന്നാലെയെത്തി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഉർവശി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇങ്ങനെയൊരു വലിയ സര്‍പ്രൈസിന് ഹണി സിങ്ങിന് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ കണ്ണിൽ ലോകത്തെ ഏറ്റവും മനോഹരിയായ പെൺകുട്ടി ഉർവശിയാണെന്നും അതുകൊണ്ടു കൂടിയാണ് ലവ് ഡോസിന് താരത്തെ തന്നെ തിരഞ്ഞെടുതാരത്തെ തന്നെ തിരഞ്ഞെടുത്തതെന്നും ഹണി സിങ് മുമ്പ് പറഞ്ഞിരുന്നു.