സി.ബി.ഐ എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് പേടിയായി..!! പക്ഷേ മമ്മൂട്ടി ഉറച്ച് നിന്നു..!- എസ്.എന്‍ സ്വാമി

മലയാളത്തിലെ മെഗാഹിറ്റുകളാണ് മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസ്. ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ ഈ സിനിമയുടെ ആദ്യ ഭാഗം വന്ന വഴിയെ കുറിച്ച് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ എസ്.എന്‍…

മലയാളത്തിലെ മെഗാഹിറ്റുകളാണ് മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസ്. ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ ഈ സിനിമയുടെ ആദ്യ ഭാഗം വന്ന വഴിയെ കുറിച്ച് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ എസ്.എന്‍ സ്വാമി. സേതു രാമയ്യരേയും സാഗര്‍ ഏലിയാസ് ജാക്കിയെയും മലായാളികള്‍ക്ക് സമ്മാനിച്ച തിരക്കഥാകൃത്താണ് അദ്ദേഹം.

ആദ്യമൊക്കെ ഫാമിലി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രങ്ങളാണ് എഴുതിയിരുന്ന അദ്ദേഹം പിന്നീട് ഇരുപതാം നൂറ്റാണ്ട് എന്ന ത്രില്ലറിലേക്ക് എത്തിയപ്പോഴാണ് മമ്മൂട്ടി അദ്ദേഹത്തോട് ഒരു കുറ്റാന്വേഷണ പോലീസ് ചിത്രം ചെയ്യണമെന്ന് പറഞ്ഞതത്രെ. സിനിമ വന്ന വഴിയെ കുറിച്ച് എസ്.എന്‍ സ്വാമിയുടെ വാക്കുകളിലേക്ക്… ‘ആദ്യമൊക്കെ ഞാന്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രങ്ങളാണ് എഴുതിയിരുന്നത്. അതായിരുന്നു എന്റെ ജോനര്‍.

ആ സിനിമകളൊക്കെ തന്നെ വിജയമായിരുന്നു. മിക്ക സിനിമകളും 100 ദിവസം തികച്ചു. അതില്‍ നിന്നും ഞാന്‍ എടുത്ത് ചാടിയത് ഇരുപതാം നൂറ്റാണ്ട് എന്ന ത്രില്ലറിലേക്ക് ആയിരുന്നു. അത് വളരെ സ്വീകാര്യമായി. ഇന്നും ആ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.” അങ്ങനെയാണ് ഒരു പോലീസ് കഥ ചെയ്യണമെന്ന് ചിന്തിക്കുന്നത്. അന്നേവരെ ഞാന്‍ മുഴുനീള പോലീസ് കഥ എഴുതിയിട്ടില്ല. മമ്മൂട്ടിയാണ് അങ്ങനെ ചെയ്യണമെന്ന് പറയുന്നത്.

പക്ഷെ കാക്കി ഇട്ട പോലീസ് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. സിബിഐ ഡിപ്പാര്‍ട്ട്മെന്റ് അക്കാലത്ത് അത്ര പ്രചാരത്തിലില്ല. അങ്ങനെ അതിലേക്ക് ഇറങ്ങി. സംവിധായകനും നിര്‍മാതാവിനും പേടി ആയിരുന്നു, പക്ഷെ മമ്മൂട്ടി ഉറച്ചു നിന്നു” എസ് എന്‍ സ്വാമി കൂട്ടി ചേര്‍ത്തു.