കാവ്യക്കും മീനാക്ഷിക്കും പരസ്പരം പൊരുത്തപ്പെട്ട് പോകുവാൻ കഴിയില്ലെന്ന് എനിക്കന്നേ അറിയാമായിരുന്നു !! ദിലീപിന്റെ തുറന്നു പറച്ചിൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

കാവ്യക്കും മീനാക്ഷിക്കും പരസ്പരം പൊരുത്തപ്പെട്ട് പോകുവാൻ കഴിയില്ലെന്ന് എനിക്കന്നേ അറിയാമായിരുന്നു !! ദിലീപിന്റെ തുറന്നു പറച്ചിൽ

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു.

ഇപ്പോൾ തന്റെ ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുയാണ് ദിലീപ്,  മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്ന് ദിലീപ് പറയുന്നു, കാവ്യാ കാരണം ആണ് ഞങ്ങൾ വേർപിരിഞ്ഞത് എന്ന വാർത്ത തെറ്റാണു, കാവ്യാ കാരണമാണ് തന്റെ ജീവിതം നശിച്ചതെങ്കിൽ പിന്നെ വീണ്ടും ഞാൻ കാവ്യയെ വിവാഹം ചെയ്യുമായിരുന്നോ, വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.

dillep'-and-kavyamadhvan-th

പ്രായപൂർത്തിയായ മകൾ വളർന്നു വന്നതും എന്നെ വല്ലാത്ത സമ്മർദത്തിൽ ആഴ്ത്തി, അച്ഛൻ എപ്പോഴാ വീട്ടിലേക്ക് വരുന്നത് എന്ന മീനാക്ഷിയുടെ ചോദ്യവും എനിക്ക് ഏറെ വിഷമായി, പിന്നെ ഞാൻ ഷൂട്ടിങ്ങിനു പോകുന്നതും നിർത്തി. രണ്ടു വർഷത്തോളം എന്റെ സഹോദരി എന്റെ വീട്ടിൽ ആയിരുന്നു. കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം ഞാനാണെന്നും ആ സമയത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു, എല്ലാവരും നിർബന്ധിച്ചപ്പോൾ ആണ് വിവാഹത്തെ പറ്റി ചിന്തിച്ചത്. ആ സമയത്ത് കാവ്യയും നിറയെ പ്രശ്ങ്ങൾ അനുഭവിക്കുന്നത് കണ്ടു, അങ്ങനെ ആണ് കാവ്യയെ വിവാഹം ചെയ്യുവാൻ തീരുമാനിച്ചത്.

dillep'-and-kavyamadhvan-th

എന്നാല്‍ കാവ്യയുടെ വീട്ടില്‍ സമ്മതമായിരുന്നില്ല. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാകുന്നുണ്ട്. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു കാവ്യയുടെ അമ്മ പറഞ്ഞത്, പിന്നീട് എല്ലാവരും സമ്മതിക്കുക ആയിരുന്നു, അത്രയും വലിയ കുട്ടിയുടെ അമ്മയാവാന്‍ കാവ്യക്കോ, ഇനിയൊരാള്‍ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന ബോധ്യം നിലനിര്‍ത്തിക്കൊണ്ടാണ് വിവാഹം നടന്നത്.രണ്ടു മൂന്നു ദിവസം കൊണ്ടാണ് വിവാഹ കാര്യങ്ങൾ തീരുമാനിച്ചത്. വിവാഹം ആദ്യം വിളിച്ച് പറഞ്ഞതും മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് പറയുന്നു.

Trending

To Top